ഹൈദരാബാദ് : രാഷ്‌ട്രീയത്തിലേക്ക് താന്‍ ഉടനെ ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു (Ambati Rayudu Quits YSRCP). ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് താരം പാര്‍ട്ടിയില്‍ നിന്നും രാജി വച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ റായിഡു തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. അതേസമയം, എന്താകും താരത്തിന്‍റെ തുടര്‍ നീക്കങ്ങള്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് നിലവില്‍ ആരാധകര്‍. ഈ സാഹചര്യത്തില്‍, സമയബന്ധിതമായി തന്നെ തുടര്‍നടപടികള്‍ എന്താണെന്ന് താന്‍ അറിയിക്കുമെന്നും റായുഡു വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഗന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു 38കാരനായ റായുഡു വൈഎസ്ആർ കോൺഗ്രസില്‍ ചേര്‍ന്നത്. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി നാരായണസ്വാമിയും രാജംപേട്ട് എംപി മിഥുൻ റെഡ്ഡിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അമ്പാട്ടി റായുഡുവിന്‍റെ വരവിലൂടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വൈഎസ്ആർ കോൺഗ്രസ് നേതൃത്വം.
-
This is to inform everyone that I have decided to quit the YSRCP Party and stay out of politics for a little while. Further action will be conveyed in due course of time.
— ATR (@RayuduAmbati) January 6, 2024 " class="align-text-top noRightClick twitterSection" data="
Thank You.
">This is to inform everyone that I have decided to quit the YSRCP Party and stay out of politics for a little while. Further action will be conveyed in due course of time.
— ATR (@RayuduAmbati) January 6, 2024
Thank You.This is to inform everyone that I have decided to quit the YSRCP Party and stay out of politics for a little while. Further action will be conveyed in due course of time.
— ATR (@RayuduAmbati) January 6, 2024
Thank You.
2023ലെ ഐപിഎല്ലിന് ശേഷമാണ് താരം സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതിന് പിന്നാലെ, താന്‍ രാഷ്‌ട്രീയത്തിലേക്ക് എത്തുമെന്നതിനുള്ള സൂചനകളും റായുഡു നല്‍കിയിരുന്നതാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായി നേരത്തെ നിരവധി പ്രാവശ്യം ഗുണ്ടൂര്‍ സ്വദേശിയായ റായുഡു ചര്‍ച്ചയും നടത്തിയിരുന്നു.
പാര്‍ട്ടിയിലെത്തിയ റായുഡു വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ മത്സരിക്കുമെന്ന് അഭ്യൂഹവും നേരത്തെ പ്രചരിച്ചിരുന്നു. മച്ചിലിപട്ടണം മണ്ഡലത്തില്‍ നിന്നും താരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും എന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നതായും വിവരം പുറത്തുവന്നിരുന്നു.
അതേസമയം, അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് വേണ്ടി 55 ഏകദിനവും ആറ് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് അമ്പാട്ടി റായുഡു. ഏകദിന ക്രിക്കറ്റില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സ് താരം നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും പത്ത് അര്‍ധസെഞ്ച്വറികളുമാണ് താരത്തിന്‍റെ കരിയറിലുള്ളത്.
ടി20യില്‍ ആറ് മത്സരം മാത്രം കളിച്ച റായുഡു 42 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ വന്നതോടെയാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. സെലക്‌ടര്‍മാര്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ശേഷമായിരുന്നു താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പിന്നീട്, ഐപിഎല്‍ ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും മാത്രമായിരുന്നു താരം സജീവമായിരുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്ക് വേണ്ടി 203 മത്സരം കളിച്ച റായുഡു 4348 റണ്‍സാണ് നേടിയിട്ടുള്ളത്.
Also Read : വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ; അംഗത്വം നല്‍കി ഖാര്‍ഗെയും രാഹുലും