കൊല്‍ക്കത്ത: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ നേരിടും. ജൂണ്‍ എട്ടിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. കംബോഡിയയേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും ആഷിഖ് കുരുണിയനും ഇടം നേടിയിട്ടുണ്ട്.
-
🚨 MATCHDAY 🚨
— Indian Football Team (@IndianFootball) June 8, 2022 " class="align-text-top noRightClick twitterSection" data="
The #BlueTigers 🐯 🇮🇳 take on Cambodia 🇰🇭 in the first #AsianCup2023 🏆 Qualifier today 🙌
⏳ 8.30 PM IST 🕣
📍 VYBK 🏟️
📺 @StarSportsIndia & @DisneyPlusHS & @OfficialJioTV#INDCAM ⚔️ #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/ixtMGtbSVu
">🚨 MATCHDAY 🚨
— Indian Football Team (@IndianFootball) June 8, 2022
The #BlueTigers 🐯 🇮🇳 take on Cambodia 🇰🇭 in the first #AsianCup2023 🏆 Qualifier today 🙌
⏳ 8.30 PM IST 🕣
📍 VYBK 🏟️
📺 @StarSportsIndia & @DisneyPlusHS & @OfficialJioTV#INDCAM ⚔️ #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/ixtMGtbSVu🚨 MATCHDAY 🚨
— Indian Football Team (@IndianFootball) June 8, 2022
The #BlueTigers 🐯 🇮🇳 take on Cambodia 🇰🇭 in the first #AsianCup2023 🏆 Qualifier today 🙌
⏳ 8.30 PM IST 🕣
📍 VYBK 🏟️
📺 @StarSportsIndia & @DisneyPlusHS & @OfficialJioTV#INDCAM ⚔️ #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/ixtMGtbSVu
നിലവില്‍ ലോക റാങ്കിങ്ങില്‍ കംബോഡിയ 171-ാം സ്ഥാനത്താണ്. ഇന്ത്യ 106-ാം സ്ഥാനത്തും. ഇന്ത്യയും കംബോഡിയയും ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. അഫ്‌ഗാനിസ്ഥാന്‍, ഹോങ് കോങ് എന്നീ ടീമുകളും ഇതേ ഗ്രൂപ്പിലാണ്. കംബോഡിയയ്‌ക്കെതിരായ മത്സരത്തിനുശേഷം ഇന്ത്യ ജൂണ്‍ 11 ന് അഫ്‌ഗാനിസ്ഥാനെയും, ജൂണ്‍ 14 ന് ഹോങ് കോങ്ങിനെയും നേരിടും.
2019-ൽ യോഗ്യത നേടിയതിന് ശേഷം തുടർച്ചയായ രണ്ടാമത് എ.എഫ്.സി ഏഷ്യൻ കപ്പ് ടൂർണമെന്‍റിലേക്ക് യോഗ്യത നേടാനുള്ള അവസരമാണ് ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിനെ കാത്തിരിക്കുന്നത്. മികച്ച ഫുട്‌ബോൾ ടീമായി മാറുന്നതിനുള്ള ആദ്യപടി ഏഷ്യയിലെ പ്രീമിയർ ടൂർണമെന്‍റിന് യോഗ്യത നേടുന്നതിനുള്ള സ്ഥിരതയാണ്. യോഗ്യത നേടാനാകാത്ത ഫിഫ ലോകകപ്പിനെക്കാളും ഒളിമ്പിക്‌സ് ടൂർണമെന്‍റിനേക്കാളും ഇന്ത്യയ്‌ക്ക് എ.എഫ്.സി ഏഷ്യൻ കപ്പിന്‍റെ പ്രാധാന്യം ഉയർന്നതിന്‍റെ കാരണമിതാണ്.