ETV Bharat / sports

പ്രതിരോധക്കോട്ട പൊളിച്ച് ഓസ്‌ട്രേലിയ ; ഏഷ്യന്‍ കപ്പില്‍ പൊരുതി വീണ് ഇന്ത്യ - എഎഫ്‌സി ഏഷ്യന്‍ കപ്പ്

India vs Australia Highlights : എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ.

India vs Australia Highlights  AFC Asian Cup  എഎഫ്‌സി ഏഷ്യന്‍ കപ്പ്  ഇന്ത്യ vs ഓസ്‌ട്രേലിയ
AFC Asian Cup India vs Australia Highlights
author img

By ETV Bharat Kerala Team

Published : Jan 13, 2024, 8:05 PM IST

ദോഹ : എഎഫ്‌സി ഏഷ്യന്‍ കപ്പ് (AFC Asian Cup) ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. കരുത്തരായ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത് (India vs Australia Highlights). ജാക്‌സണ്‍ ഇര്‍വിന്‍, ജോർഡൻ ബോസ് എന്നിവരാണ് ഓസ്‌ട്രേലിയയ്‌ക്കായി ഗോളടിച്ചത്.

ആദ്യ പകുതിയില്‍ ഇന്ത്യ കെട്ടിയ പ്രതിരോധക്കോട്ട രണ്ടാം പകുതിയിലാണ് ഓസീസിന് പൊളിക്കാന്‍ കഴിഞ്ഞത്. മത്സരത്തിന്‍റെ തുടക്കത്തില്‍ ചില അവസരങ്ങള്‍ തുറന്നെടുത്തുവെങ്കിലും മുതലാക്കാന്‍ കഴിയാത്തത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. മൂന്നാം മിനിട്ടില്‍ തന്നെ ഓസീസ് പോസ്റ്റിലേക്ക് ചാങ്‌തേ ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം അകന്ന് നിന്നു.

ഒമ്പതാം മിനിട്ടില്‍ ചാങ്‌തേ നല്‍കിയ തകര്‍പ്പന്‍ ക്രോസില്‍ പന്ത് വരുതിയിലാക്കി മുന്നേറുന്നതില്‍ മൻവിർ സിങ്ങിന് പിഴച്ചു. 16-ാം മിനിട്ടില്‍ ഇന്ത്യന്‍ ആരാധകര്‍ തലയില്‍ കൈവച്ചുപോയ മറ്റൊരു അവസരം. പൂജാരി നല്‍കിയ ഒരു മികച്ച ക്രോസില്‍ സുനിൽ ഛേത്രിയുടെ ഹെഡര്‍ ചെറിയ മാര്‍ജിനിലാണ് പുറത്തേക്ക് പോയത്.

പിന്നീട് ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് ഓസ്‌ട്രേലിയ നിരന്തരം ഇരച്ചെത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ സന്ദേശ് ജിങ്കന്‍റെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധക്കോട്ട കെട്ടി. ഇതോടെ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്കായില്ല.

പക്ഷേ രണ്ടാം പകുതിയുടെ തുടക്കം തന്നെ കങ്കാരുപ്പട ബ്രേക്ക് ത്രൂ കണ്ടെത്തി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുർപ്രീത് സിങ് സന്ധുവിന്‍റെ പിഴവ് മുതലെടുത്ത് 50-ാം മിനിട്ടില്‍ ജാക്‌സണ്‍ ഇര്‍വിനാണ് ഗോളടിച്ചത്. 73-ാം മിനിട്ടിലായിരുന്നു ഓസീസ് ലീഡുയര്‍ത്തിയത്. ഇന്ത്യൻ പ്രതിരോധതാരങ്ങളെ വെട്ടിച്ച് ബോക്‌സിലേക്ക് കയറിയ റോസ് മഗ്രെയിൻ നല്‍കിയ പാസ് ജോർഡൻ ബോസ് കൃത്യമായി തന്നെ വലയിലാക്കുകയായിരുന്നു.

അല്‍ റയാന്‍ സ്റ്റേഡിയത്തില്‍ വമ്പന്‍ ആധിപത്യത്തോടെയാണ് ഓസ്‌ട്രേലിയ കളിപിടിച്ചത്. മത്സരത്തിൽ 71 ശതമാനവും പന്ത് ഓസീസിന്‍റെ കൈവശമാണുണ്ടായിരുന്നത്. ആറ് തവണ ഇന്ത്യന്‍ ഗോള്‍ മുഖം ലക്ഷ്യം വച്ച് ഷോട്ടുതിര്‍ക്കാനും ടീമിന് കഴിഞ്ഞു. ഇന്ത്യയ്‌ക്കാവട്ടെ ഒരു തവണ മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് പന്തടിക്കാന്‍ കഴിഞ്ഞത്.

ALSO READ: ലുസൈലില്‍ ലെബനനെ വീഴ്‌ത്തി ആദ്യ ജയം, ഏഷ്യന്‍ കപ്പില്‍ തേരോട്ടം തുടങ്ങി ഖത്തര്‍

ലോക റാങ്കിങ്ങിലെ 25-ാം സ്ഥാനത്തുള്ള ടീമാണ് ഓസ്‌ട്രേലിയ (Australia FIFA Ranking). 102-ാം റാങ്കുകാരാണ് ഇന്ത്യ (India FIFA Ranking). ഗ്രൂപ്പ് ബിയുടെ ഭാഗമായ മത്സരമാണിത്. ഫിഫ റാങ്കിങ്ങില്‍ 68-ാം സ്ഥാനത്തുള്ള ഉസ്‌ബെക്കിസ്ഥാന്‍, 92-ാം റാങ്കുകാരായ സിറിയ എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ജനുവരി 18-ന് ഉസ്‌ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.