ETV Bharat / sports

ലുസൈലില്‍ ലെബനനെ വീഴ്‌ത്തി ആദ്യ ജയം, ഏഷ്യന്‍ കപ്പില്‍ തേരോട്ടം തുടങ്ങി ഖത്തര്‍ - Asian Cup Football

Qatar vs Lebanon: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ ജയം സ്വന്തമാക്കി ആതിഥേയരായ ഖത്തര്‍. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ ലെബനനെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്.

AFC Asian Cup 2024  Qatar vs Lebanon  Asian Cup Football  ഏഷ്യന്‍ കപ്പ്
Qatar vs Lebanon
author img

By ETV Bharat Kerala Team

Published : Jan 13, 2024, 7:31 AM IST

ദോഹ : എഎഫ്‌സി ഏഷ്യന്‍ കപ്പ് (AFC Asian Cup 2024) ഫുട്‌ബോളിലെ ആദ്യ മത്സരം ജയിച്ച് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ലെബനനെയാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരുടെ വിജയം (Qatar vs Lebanon Match Result).

അക്രം അഫിഫിന്‍റെ (Akram Aafif) ഇരട്ട ഗോളും അല്‍മോയസ് അലി (Almoez Ali) നേടിയ ഗോളുമാണ് മത്സരത്തില്‍ ഖത്തറിന് ജയമൊരുക്കിയത്. റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ഖത്തറിനെതിരെ മികച്ച പോരാട്ടം കാഴ്‌ചവച്ചാണ് ലെബനന്‍ കീഴടങ്ങിയത്.

ലുസൈല്‍ സ്റ്റേഡിയം വേദിയായ പോരാട്ടത്തില്‍ 3-5-2 ഫോര്‍മേഷനില്‍ ആയിരുന്നു ഇരു ടീമും പന്ത് തട്ടാനിറങ്ങിയത്. ഓഫ്‌സൈഡ് കെണിയില്‍ കരുത്തരായ ഖത്തറിനെ വീഴ്‌ത്തുക എന്നതായിരുന്നു ലെബനന്‍റെ പ്രധാന തന്ത്രം. മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ ലെബനന്‍ വലയില്‍ ഖത്തര്‍ പന്തെത്തിച്ചിരുന്നു.

എന്നാല്‍, വാര്‍ പരിശോധനയില്‍ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടും നിരവധി പ്രാവശ്യമാണ് ആതിഥേയര്‍ സന്ദര്‍ശകരുടെ കെണിയില്‍ കുടുങ്ങിയത്. മത്സരത്തിന്‍റെ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു ഖത്തര്‍ ആദ്യ ഗോള്‍ കണ്ടെത്തുന്നത്.

ത്രോയിലൂടെ ലഭിച്ച അവസരം ഗോളിനായി കാത്തുനിന്ന അക്രം അഫിഫ് മുതലെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് ലീഡ് ഉയര്‍ത്താന്‍ സാധിച്ചു. മൈതാനത്തിന്‍റെ ഇടത് വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ അബ്‌ദുല്‍വഹാബ് നല്‍കിയ ക്രോസ് അല്‍മോയസ് അലി ഹെഡ് ചെയ്‌ത് ലെബനന്‍ വലയില്‍ എത്തിക്കുകയായിരുന്നു.

അവസാന ഇഞ്ചുറി ടൈമിലാണ് അഫിഫ് ഖത്തറിനായി മൂന്നാം ഗോള്‍ നേടുന്നത്. ലെബനന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കൊണ്ടായിരുന്നു ഖത്തര്‍ സ്‌ട്രൈക്കര്‍ ഗോളിലേക്ക് കുതിച്ചത്. ഇതോടെ, ലുസൈലില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഖത്തര്‍ വിജയം ആഘോഷമാക്കി.

ഫിനിഷിങ്ങിലെ പിഴവാണ് മറുവശത്ത് ലെബനന്‍ മത്സരത്തില്‍ തിരിച്ചടിയായത്. കരുത്തരായ ഖത്തറിനെതിരെ ഒന്‍പത് ഷോട്ടുകള്‍ പായിക്കാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍, അതില്‍ അഞ്ച് എണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗറ്റിലേക്ക് എങ്കിലും എത്തിയത്.

ജയത്തോടെ, ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ ഖത്തറിനായി. ജനുവരി 17ന് താജികിസ്ഥാനെതിരെയാണ് അവരുടെ രണ്ടാം മത്സരം. അതേ ദിവസം തന്നെ ലെബനന്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചൈനയെ നേരിടും.

Also Read : ചാമ്പ്യന്‍സ് 'ആ രഹാ..!', റയലിനെ നേരിടാന്‍ ബാഴ്‌സലോണ; സൂപ്പര്‍ കപ്പ് ഫൈനല്‍ 'കലക്കും'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.