ETV Bharat / sports

അമ്പെയ്‌ത്ത്‌ ലോകകപ്പ്; ഇന്ത്യക്ക് ചരിത്ര സ്വർണം സമ്മാനിച്ച് അഭിഷേക്–ജ്യോതി സഖ്യം - ഇന്ത്യക്ക് ചരിത്ര സ്വർണ്ണം സമ്മാനിച്ച് അഭിഷേക് ജ്യോതി സഖ്യം

ഫൈനലിൽ ഫ്രാൻസിന്‍റെ ജീൻ ബോൾച്ച് - സോഫി ഡോഡെമോണ്ട് സഖ്യത്തെ 152-149 സ്‌കോറിനാണ് തോൽപിച്ചത്

India won its maiden World Cup gold in compound mixed team archery  archery event  Abhishek Jyothi pair  Abhishek Verma and Jyothi Surekha Vennam  അമ്പെയ്ത്ത് ലോകകപ്പ്  archery World Cup  ഇന്ത്യക്ക് ചരിത്ര സ്വർണ്ണം സമ്മാനിച്ച് അഭിഷേക് ജ്യോതി സഖ്യം  അമ്പെയ്ത്തിൽ ഇന്ത്യക്ക് ചരിത്ര സ്വർണ്ണം
അമ്പെയ്ത്ത് ലോകകപ്പ്; ഇന്ത്യക്ക് ചരിത്ര സ്വർണ്ണം സമ്മാനിച്ച് അഭിഷേക്–ജ്യോതി സഖ്യം
author img

By

Published : Jun 26, 2022, 3:08 PM IST

പാരിസ്: അമ്പെയ്‌ത്ത്‌ ലോകകപ്പിൽ മിന്നും പ്രകടനവുമായി ഇന്ത്യ. ലോകകപ്പ് സ്റ്റേജ് ത്രീയിലെ കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തിൽ അഭിഷേക് വർമ - ജ്യോതി സുരേഖ വെന്നം സഖ്യമാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. ഫൈനലിൽ ഫ്രാൻസിന്‍റെ ജീൻ ബോൾച്ച് - സോഫി ഡോഡെമോണ്ട് സഖ്യത്തെ 152-149 സ്‌കോറിനാണ് ഇവര്‍ തോൽപിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ കോമ്പൗണ്ട് മിക്‌സഡ്‌ ടീം വിഭാഗത്തിൽ സ്വർണം നേടുന്നത്.

പിന്നാലെ വ്യക്തിഗത വിഭാഗത്തിൽ ജ്യോതി വെള്ളിയും നേടി. ജർമനിയുടെ എല്ല ഗിബ്‌സനോട് ഷൂട്ടോഫിലാണ് ജ്യോതി കീഴടങ്ങിയത്. ഇരുവരും 10 പോയിന്‍റ് നേടിയെങ്കിലും ടാർഗറ്റ് ബോർഡിലെ സെന്‍ററിനോട് കൂടുതൽ അടുത്ത് ഉന്നം കണ്ടെത്തിയ താരമെന്ന നിലയിൽ എല്ല സ്വർണം നേടുകയായിരുന്നു. മറ്റൊരു മെഡൽ കൂടി ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ഫൈനലില്‍ എത്തിയ വിമൻസ് റീ കർവ് ടീം ചൈനീസ് തായ്‌പേയിയെ നേരിടും. ദീപിക കുമാരി, അൻകിത ഭഗത്, സിമ്രാൻജീത് കൗർ എന്നിവരാണ് ടീമിലുള്ളത്.

അഞ്ച് ഘട്ടങ്ങളായാണ് അമ്പെയ്‌ത്ത് ലോകകപ്പ്. ആദ്യ നാല് ഘട്ടങ്ങളിലെ ഓരോ ഇനത്തിലെയും മികച്ച എട്ട് അമ്പെയ്‌ത്തുകാർ ഫൈനലില്‍ എത്തും. ഇക്കൊല്ലം ഏപ്രിലിൽ തുർക്കിയിലെ അന്‍റല്യയിലായിരുന്നു തുടക്കം. ഇന്ത്യ രണ്ട് സ്വർണം നേടി. മേയിൽ ദക്ഷിണ കൊറിയയിലെ ഗാങ്‌ചോവിൽ നടന്ന രണ്ടാം ഘട്ടത്തിൽ ഓരോ സ്വർണവും, വെള്ളിയും, മൂന്ന് വെങ്കല മെഡലുകളും ലഭിച്ചു.

മെഡൽ പട്ടികയിൽ ദക്ഷിണ കൊറിയ്‌ക്ക്‌ പിന്നിൽ രണ്ടാമതാണ് ഇന്ത്യ ഇപ്പോൾ. നാലാം ഘട്ടം ജൂലൈയിൽ കൊളംബിയയിലെ മെഡ്‌ലിനിലും (Medellin), ഫൈനൽ ഒക്‌ടോബറിൽ മെക്‌സിക്കോയിലെ ട്ലാക്‌സ്‌കാല (Tlaxcala) യിലും നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.