ETV Bharat / sports

2022 കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയും വേദിയാകും - ആർച്ചറി വാർത്ത

2022-ല്‍ ബർമിങ്ഹാമില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഭാഗമായുള്ള ഷൂട്ടിങ് ആർച്ചറി മത്സരങ്ങൾക്ക് ചണ്ഡീഗണ്ഡ് വേദിയാകും

commonwealth games news  archery news  shooting news  കോമണ്‍വെല്‍ത്ത് ഗെയിംസ് വാർത്ത  ആർച്ചറി വാർത്ത  ഷൂട്ടിങ് വാർത്ത
കോമണ്‍വെല്‍ത്ത് ഗെയിംസ്
author img

By

Published : Feb 24, 2020, 7:14 PM IST

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഭാഗമായുള്ള ഷൂട്ടിങ് ആർച്ചറി മത്സരങ്ങൾക്ക് ചണ്ഡീഗണ്ഡ് വേദിയാകും. 2022 ജനുവരിയില്‍ മത്സരം നടത്താനാണ് നിശ്ചിയിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് ബോർഡിന്‍റേതാണ് തീരുമാനം. അതേസമയം ബെർമിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഭാഗമായിട്ടായിരിക്കില്ല മത്സരം നടക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാകും ബെർമിങ്ഹാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. അതേസമയം ബെർമിങ്ഹാമില്‍ നടക്കുന്ന ഗെയിംസിന് ശേഷമുള്ള മെഡല്‍ പട്ടികയില്‍ ഷൂട്ടിങ്, ആർച്ചറി മത്സരങ്ങളിലെ ഫലങ്ങൾ കൂടി ഉൾപ്പെടുത്തും. അതേസമയം ഇരു മത്സരങ്ങൾക്കുമുള്ള സാമ്പത്തിക സഹായം പ്രത്യേകമായാകും അനുവദിക്കുക.

commonwealth games news  archery news  shooting news  കോമണ്‍വെല്‍ത്ത് ഗെയിംസ് വാർത്ത  ആർച്ചറി വാർത്ത  ഷൂട്ടിങ് വാർത്ത
കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ പ്രസിഡന്‍റ് നരീന്ദ്രർ ബത്ര

സിജിഎഫ് എക്സിക്യൂട്ടീവ് ബോർഡിന്‍റെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യയും ദേശീയ റൈഫിൾ അസോസിയേഷനും അന്താരാഷ്‌ട്ര ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷനും വേൾഡ് ആർച്ചറിയും രംഗത്ത് വന്നു. മത്സരങ്ങൾ ചണ്ഡീഗണ്ഡില്‍ നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ പ്രസിഡന്‍റ് നരീന്ദ്രർ ബത്രയും രംഗത്ത് വന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.