ETV Bharat / sports

സുൽത്താൻ അസ്‌ലൻ ഷാ കപ്പിൽ ഇന്ത്യ ഇന്ന് ജപ്പാനെതിരെ

ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരായിരിക്കും ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്ന ടീമുകൾ. 2010 ലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്.

ഹോക്കി ഇന്ത്യ
author img

By

Published : Mar 23, 2019, 10:34 AM IST

സുൽത്താൻ അസ്‌ലൻ ഷാ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ. പ്രമുഖതാരങ്ങൾ പരിക്കിന്‍റെ പിടിയിലാണെങ്കിലും കരുത്തരായ ജപ്പാനെതിരെ ജയിച്ച് തുടങ്ങാമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.

പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് ഗുര്‍ജജന്ദ് സിങ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു. അസ്‌ലൻ ഷാ കപ്പിൽ കഴിഞ്ഞ വർഷം ഇന്ത്യക്ക് അഞ്ചാം സ്ഥാനത്ത് എത്താനെ സാധിച്ചിരുന്നുള്ളൂ. 10 തവണ കിരീടം നേടിയ ഓസ്ട്രേലിയയാണ് ടൂർണമെന്‍റിലെ ശ്രദ്ധേയമായ ടീം. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരും ഓസീസ് തന്നെയാണ്. 1985, 1991, 1995, 2009 വർഷങ്ങളിൽ ഇന്ത്യയായിരുന്നു ജേതാക്കൾ. 2010 ൽ ഇന്ത്യയും സൗത്ത് കൊറിയയും കിരീടം പങ്കിട്ടു.

ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരായിരിക്കും ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്ന ടീമുകൾ. ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ടീമുകളും ഇവർ തന്നെയാണെന്ന് ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമില്‍ നിരവധി യുവതാരങ്ങളുണ്ട്. ഇവര്‍ കഴിവിന്‍റെ പരമാവധി നല്‍കിയാല്‍ മാത്രമേ ഇന്ത്യക്ക് കിരീട സാധ്യതയുള്ളൂവെന്ന് മന്‍പ്രീത് പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.