സുല്‍ത്താൻ അസ്ലൻ ഷാ ഹോക്കി കപ്പിന്‍റെ രണ്ടാം മത്സരത്തില്‍ സമനില വഴങ്ങി ഇന്ത്യ. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ ജയം ഉറപ്പാക്കിയ ഇന്ത്യ അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ വിജയം കൈവിടുകയായിരുന്നു.
ജയം ഉറപ്പാക്കിയ മത്സരങ്ങളില്‍ അവസാന നിമിഷം ഗോൾ വഴങ്ങുന്നത് ഇന്ത്യയുടെ പോരായ്മയാണ്. മത്സരത്തിന്‍റെ 28ാംമിനിറ്റില്‍ മൻദീപ് സിംഗ് നേടിയ ഗോളില്‍ ടൂർണമെന്‍റിലെ തുടർച്ചയായ രണ്ടാം ജയം പ്രതീക്ഷിച്ച ഇന്ത്യ അവസാനം സമനിലയില്‍ ഒതുങ്ങുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങാൻ 22 സെക്കൻഡ് മാത്രമുള്ളപ്പോൾ ലഭിച്ച പെനാല്‍റ്റി കോർണറില്‍ നിന്നാണ് ദക്ഷിണ കൊറിയസമനില ഗോൾ നേടിയത്. മികച്ച പ്രകടനമാണ് മലയാളി താരം പി.ആർ.ശ്രീജേഷ് ഇന്നും കാഴ്ചവച്ചത്.
FT: 🇮🇳 1-1 🇰🇷
— Hockey India (@TheHockeyIndia) March 24, 2019 " class="align-text-top noRightClick twitterSection" data="
India shares a point with Korea as their second game at the 28th Sultan Azlan Shah Cup 2019 ended in a draw after a last minute shot by Korea found the back of the net to make scores equal. #IndiaKaGame #SultanAzlanShahCup2019 pic.twitter.com/YIJXYV3QaI
">FT: 🇮🇳 1-1 🇰🇷
— Hockey India (@TheHockeyIndia) March 24, 2019
India shares a point with Korea as their second game at the 28th Sultan Azlan Shah Cup 2019 ended in a draw after a last minute shot by Korea found the back of the net to make scores equal. #IndiaKaGame #SultanAzlanShahCup2019 pic.twitter.com/YIJXYV3QaIFT: 🇮🇳 1-1 🇰🇷
— Hockey India (@TheHockeyIndia) March 24, 2019
India shares a point with Korea as their second game at the 28th Sultan Azlan Shah Cup 2019 ended in a draw after a last minute shot by Korea found the back of the net to make scores equal. #IndiaKaGame #SultanAzlanShahCup2019 pic.twitter.com/YIJXYV3QaI
ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാനെ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചിരുന്നു. മാർച്ച് 26ന് മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.