ആംസ്റ്റര്‍ഡാം: ഒളിമ്പിക് പുരുഷ ഹോക്കിയില്‍ ബെർത്ത് ഉറപ്പിക്കാതെ പാകിസ്ഥാന്‍ പുറത്ത്. നെതർലന്‍റുമായി നടന്ന രണ്ടാമത്തെ ഒളിമ്പിക് ഹോക്കി യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് പാകിസ്ഥാന്‍ പുറത്തായത്. സ്കോര്‍ 1-6. രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ പാകിസ്ഥാന് വേണ്ടി റിസ്‌വാന്‍ അലിയാണ് ആശ്വാസ ഗോള്‍ നേടിയത്. ഡച്ച് ടീം പ്രതിരോധിച്ച് കളിച്ചതായും തങ്ങള്‍ക്ക് നല്ല തുടക്കം ലഭിച്ചില്ലെന്നും പാക് ടീം അധികൃതര്‍ വ്യക്തമാക്കി. മത്സരത്തില്‍ ധാരാളം പിഴവുകള്‍ വരുത്തിയെന്നും പാക് അധികൃതര്‍ പറഞ്ഞു. ആദ്യ യോഗ്യതാ മത്സരത്തില്‍ പാകിസ്ഥാനെ നെതർലന്‍റ് സമനിലയില്‍ തളച്ചിരുന്നു. സ്‌കോര്‍ 4-4. 1960, 1968, 1984 ഒളിമ്പിക് മത്സരങ്ങളില്‍ പാകിസ്ഥാന്‍ സ്വർണമെഡല്‍ നേടിയിരുന്നു. എന്നാല്‍ പിന്നീട് പാകിസ്ഥാന്‍റെ പ്രകടനം മോശമാവുകയായിരുന്നു. 1992 ല്‍ ആണ് പാക് ടീം അവസാനമായി മെഡല്‍ നേടിയത്.
ഒളിമ്പിക് ഹോക്കി; പാകിസ്ഥാന്‍റെ പുരുഷ ടീം പുറത്ത് - ഒളിമ്പിക്ക് ഹോക്കി വാർത്ത
നെതർലന്‍റിനെതിരെ നടന്ന രണ്ടാം യോഗ്യതാ മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. സ്കോര്‍ 1-6