ETV Bharat / sports

ഒളിമ്പിക്സില്‍ സ്വർണ മെഡൽ നേടിയ ഹോക്കി ടീമംഗം കൊവിഡ് ബാധിച്ച് മരിച്ചു - ഹോക്കി ടീമംഗം

താരത്തിന്‍റെ നിര്യാണത്തില്‍ കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരൺ റിജിജു അനുശോചനം രേഖപ്പെടുത്തി.

Sports  Moscow Olympic  Ravinder Pal Singh  കൊവിഡ്  സ്വർണ മെഡൽ  ഒളിമ്പിക്സ്
ഒളിമ്പിക്സില്‍ സ്വർണ മെഡൽ നേടിയ ഹോക്കി ടീമംഗം കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : May 8, 2021, 4:20 PM IST

ന്യൂഡല്‍ഹി: മുൻ ഹോക്കി താരം രവീന്ദർ പാൽ സിങ് (65) കൊവിഡ് ബാധിച്ചു മരിച്ചു. 1980ലെ മോസ്കോ ഒളിമ്പിക്സില്‍ സ്വർണമെഡല്‍ നേടിയ ടീമിൽ അംഗമായിരുന്നു. ലഖ്നൗവിലെ വിവേകാനന്ദ ആശുപത്രിയിലാണ് അന്ത്യം. താരത്തിന്‍റെ നിര്യാണത്തില്‍ കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരൺ റിജിജു അനുശോചനം രേഖപ്പെടുത്തി.ഇന്ത്യയുടെ കായികരംഗത്ത് താരത്തിന്‍റെ സംഭാവന എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് റിജിജു ട്വീറ്റ് ചെയ്തു.

  • I'm deeply saddened to learn that Shri Ravinder Pal Singh ji has lost the battle to Covid19. With his passing away India loses a golden member of the hockey team that won Gold in the 1980 Moscow Olympics. His contribution to Indian sports will always be remembered. Om Shanti🙏 pic.twitter.com/rCE1pcaIgx

    — Kiren Rijiju (@KirenRijiju) May 8, 2021 " class="align-text-top noRightClick twitterSection" data=" ">

കൊവിഡ് ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 24നാണ് രവീന്ദർ പാൽ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായ താരത്തെ വ്യാഴാഴ്ച കൊവിഡ് ഇതര വാർഡിലേക്കു മാറ്റിയിരുന്നുവെന്നും, ഇതിനു ശേഷമാണ് മരണം സംഭവിച്ചതെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

read more: ടോക്കിയോ ഗെയിംസിന് വെല്ലുവിളി കൊവിഡ് മാത്രം: ഐഒസി

1980ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം 1984ലെ ലൊസാഞ്ചലസ് ഒളിമ്പിക് ടീമിലും അംഗമായിരുന്നു. കറാച്ചിയിലെ ചാമ്പ്യന്‍സ് ട്രോഫി (1980, 1983), 10 രാജ്യങ്ങൾ പങ്കെടുത്ത ഹോങ്കോങ്ങിലെ സിൽവർ ജൂബിലി 10 നേഷൻ കപ്പ് (1983), മുംബൈയിൽ നടന്ന 1982ലെ ലോകകപ്പ്, ഇതേ വർഷം കറാച്ചിയിൽ നടന്ന ഏഷ്യാകപ്പ് എന്നിവയിലും കളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.