ETV Bharat / sports

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ്; നാളെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങൾ - ദേശീയ വനിതാ ഹോക്കി

നാളെയാണ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങൾ. ടൂര്‍ണമെന്‍റിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഈ മാസം എട്ടിന് നടക്കും.

National Senior Women Hockey A division championship  quarter-final NSWH  NSWH A division  national hockey competitions  hockey  sports etv bharat  ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ്  ദേശീയ സീനിയര്‍ വനിതാ ഹോക്കി  ക്വാര്‍ട്ടര്‍ ഫൈനൽ  ക്വാര്‍ട്ടര്‍ ഫൈനൽ വനിതാ ഹോക്കി  വനിതാ ഹോക്കി  ദേശീയ വനിതാ ഹോക്കി  women hockey
വനിതാ ഹോക്കി
author img

By

Published : Feb 5, 2020, 4:17 AM IST

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. നാളെയാണ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ആദ്യ മത്സരത്തിൽ മധ്യപ്രദേശിന്‍റെ എതിരാളികൾ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യാണ്. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശ്‌ ഹോക്കി അക്കാദമി പഞ്ചാബിനെയും മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാന ഹോക്കി ഒഡീഷയെയും നേരിടും. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്രയും ജാര്‍ഖണ്ഡുമാണ് നേർക്കുനേർ എത്തുന്നത്.
പൂള്‍ ബിയില്‍ ഹരിയാനയും സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും തമ്മിലുള്ള മത്സരം ആവേശകരമായി സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും മൂന്നു ഗോള്‍ വീതം നേടി. തുടക്കത്തില്‍ തന്നെ മൂന്നു ഗോള്‍ നേടി വിറപ്പിച്ച ഹരിയാനയെ ശക്തമായി തിരിച്ചടിച്ച് സായ്(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മത്സരം സമനിലയില്‍ എത്തിച്ചു. ഹരിയാനയ്ക്ക് വേണ്ടി ദീപിക രണ്ട് ഗോളുകളും അന്നു ഒരു ഗോളും നേടി. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ വിജയം രണ്ട് ഗോളുകൾ നേടിയ ബേതന്‍ ഡുങ് ഡുങിലൂടെയും ഒരു ഗോൾ നേടിയ ഗായത്രി കിസ്സാനിലൂടെയുമായിരുന്നു. മത്സരം സമനിലയായെങ്കിലും ഒളിമ്പ്യന്‍ പൂനം റാണിമാലിക്കിന്‍റെ ക്യാപ്‌റ്റൻസിയിൽ ഹരിയാന ഒന്നാംസ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തിലാണ് പൂള്‍ ബിയിൽ ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഹോക്കി ഹിമാചലിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് മധ്യപ്രദേശ് പൂള്‍ എ ജേതാക്കളായി ക്വാര്‍ട്ടറിലെത്തി. മധ്യപ്രദേശിനായി കരിഷ്‌മ സിംഗ് രണ്ട് ഗോള്‍ നേടി. ഇതോടെ ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍ നേട്ടക്കാരികളില്‍ ഏഴ് ഗോളുകളുമായി കരിഷ്‌മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആകാന്‍ഷ സിംഗ്, മനീഷ ചൗഹാന്‍ എന്നിവരാണ് മധ്യപ്രദേശിന്‍റെ ഗോള്‍ സ്‌കോറര്‍മാര്‍. പോയിന്‍റ് നിലയില്‍ ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഒഡീഷയെ പിന്നിലാക്കിയാണ് കേരളം ഉള്‍പ്പെട്ട പൂള്‍ എയില്‍ നിന്നും മധ്യപ്രദേശ് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്.
പൂള്‍ സിയില്‍ മഹാരാഷ്ട്ര-ചണ്ഡീഗഢ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും നാല് ഗോള്‍ വീതം നേടി. മഹാരാഷ്ട്രയ്ക്കായി റുതുജ പിസാല്‍ രണ്ട് ഗോളും കാജല്‍ സദാശിവ് അത്പാദ്‌കര്‍, അക്ഷത അഭാസോ ദേക്കലെ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ചണ്ഡീഗഢിനായി മഞ്ജു രണ്ട് ഗോളും കിരണ്‍ദീപ് കൗര്‍, സോനു എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്‌കോര്‍ ചെയ്‌തു. 4-3ന് പിന്നില്‍ നിന്ന ശേഷമാണ് മഹാരാഷ്ട്ര ചണ്ഡീഗഡിനോട് സമനില പിടിച്ചത്.

പൂള്‍ സിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി മഹാരാഷ്ട്ര ക്വാര്‍ട്ടറിലിടം നേടി. പൂള്‍ സിയിലെ നിര്‍ണായക മത്സരത്തില്‍ ഹോക്കി യൂണിറ്റ് ഓഫ് തമിഴ്‌നാടിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് പഞ്ചാബ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ സിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് പഞ്ചാബിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. പഞ്ചാബിനായി രജ്‌വീന്ദര്‍ കൗര്‍ രണ്ട് ഗോളുകളും പൂജാറാണി, ജസ്പീന്ദര്‍ കൗര്‍ എന്നിവര്‍ ഓരോ ഗോളുകളും സ്വന്തമാക്കി. പൂള്‍ ഡിയിലെ മത്സരത്തില്‍ സിആര്‍പിഎഫിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ജാര്‍ഖണ്ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ടോപ്പോ അല്‍ബേല റാണിയാണ് ജാര്‍ഖണ്ഡിന്‍റെ വിജയഗോള്‍ നേടിയത്. പൂള്‍ ഡിയിലെ നിര്‍ണായക മത്സരത്തില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ഛത്തിസ്‌ഗഢിനെ തകര്‍ത്തു. മധ്യപ്രദേശ് ഹോക്കി അക്കാദമിക്കായി ജ്യോതി പാല്‍ രണ്ടു ഗോള്‍ നേടി.
നിധി കാഞ്ചന്‍ കെര്‍ക്കേറ്റ, യോഗിത വര്‍മ, ഉപാസന സിംഗ്, അഞ്ജലി ഗൗതം, നീരജ് റാണ, സാധ്‌ന സെംഗാര്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആഞ്ചല്‍ സാഹുവിന്‍റെ വകയായിരുന്നു ഛത്തിസ്‌ഗഢിന്‍റെ ആശ്വാസഗോള്‍. പൂളില്‍ ഒന്നാം സ്ഥാനക്കാരായാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. പൂളില്‍ നിന്നും സിആര്‍പിഎഫ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പൂള്‍ ബിയിലെ അപ്രധാന മത്സരത്തില്‍ രാജസ്ഥാനെ 6-0ന് കര്‍ണാടക തകര്‍ത്തു. എം.ജി.യാഷിക, എച്ച്.ആര്‍.അഞ്ജലി, ആര്‍. സുഷ്‌മിത, എന്‍.ആര്‍. സൗമ്യശ്രീ, കെ.എസ്. വിദ്യ, എം.ദേവി എന്നിവര്‍ കര്‍ണാടകയ്ക്കായി ഗോളുകള്‍ നേടി. പൂള്‍ എയില്‍ ഭോപ്പാല്‍ ടീം എത്താത്തതിനാല്‍ കേരള ടീമിന് വാക്കോവര്‍ ലഭിച്ചു. ടൂര്‍ണമെന്‍റിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഈ മാസം എട്ടിന് നടക്കും. ഈ മാസം ഒമ്പതിനാണ് ലൂസേഴ്‌സ് ഫൈനലും.

Intro:ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ; ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി
Body: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. വ്യാഴാഴ്ചയാണ്(മറ്റന്നാള്‍)ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശ് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ നേരിടും.രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും.മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാന ഹോക്കി ഒഡീഷയുമായി ഏറ്റുമുട്ടും. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്രയ്ക്ക് ഹോക്കി ജാര്‍ഖണ്ഡാണ് എതിരാളി.പൂള്‍ ബിയില്‍ ഹരിയാനയും സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും തമ്മിലുള്ള മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും മൂന്നു ഗോള്‍ വീതം നേടി. തുടക്കത്തില്‍ തന്നെ മൂന്നു ഗോള്‍ നേടി വിറപ്പിച്ച ഹരിയാനയെ മൂന്നു ഗോള്‍ തിരിച്ചടിച്ച് സായ്(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) സമനിലയില്‍ കുരുക്കുകയായിരുന്നു.ഹരിയാനയ്ക്ക് വേണ്ടി ദീപിക രണ്ട് ഗോളുകളും അന്നു ഒരു ഗോളും നേടി. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)ക്ക് വേണ്ടി ബേതന്‍ ഡുങ് ഡുങ് രണ്ട് ഗോളുകളും ഗായത്രി കിസ്സാന്‍ ഒരു ഗോളും നേടി.മത്സരം സമനിലയായെങ്കിലും ഒളിമ്പ്യന്‍ പൂനം റാണി മാലിക്ക് ക്യാപ്ടനായ ഹരിയാന ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ പൂള്‍ ബിയില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി.ഹോക്കി ഹിമാചലിനെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് മധ്യപ്രദേശ് പൂള്‍ എ ജേതാക്കളായി ക്വാര്‍ട്ടര്‍ യോഗ്യത നേടി.മധ്യപ്രദേശിനായി കരിഷ്മ സിങ്ങ് രണ്ട് ഗോള്‍ നേടി. ഇതോടെ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ നേട്ടക്കാരികളില്‍ ആകെ ഏഴ്് ഗോളുകളുമായി കരിഷ്മ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ആകാന്‍ഷ സിങ്,മനീഷ ചൗഹാന്‍ എന്നിവരാണ് മധ്യപ്രദേശിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമെങ്കിലും ഗോള്‍ ശരാശരിയില്‍ ഒഡീഷയെ പിന്നിലാക്കിയാണ് കേരളം ഉള്‍പ്പെട്ട പൂള്‍ എയില്‍ നിന്നും മധ്യപ്രദേശ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്.പൂള്‍ സിയില്‍ മഹാരാഷ്ട്ര-ചണ്ഡീഗഢ് മത്സരം സമനിലയായി.ഇരുടീമുകളും നാല് ഗോള്‍ വീതം നേടി.മഹാരാഷ്ട്രയ്ക്കായി റുതുജ പിസാല്‍ രണ്ട് ഗോളും കാജല്‍ സദാശിവ് അത്പാദ്കര്‍,അക്ഷത അഭാസോ ദേക്കലെ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ചണ്ഡീഗഢിനായി മഞ്ജു രണ്ട് ഗോളും കിരണ്‍ദീപ് കൗര്‍,സോനു എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്‌കോര്‍ ചെയ്തു.4-3ന് പിന്നില്‍ നിന്നശേഷമാണ് മഹാരാഷ്ട്ര ചണ്ഡീഗഡിനോട് സമനില പിടിച്ചത്.പൂള്‍ സിയില്‍ നിും ഓം സ്ഥാനക്കാരായി മഹാരാഷ്ട്ര ക്വാര്‍ട്ടറിലിടം നേടി.പൂള്‍സിയിലെ നിര്‍ണായക മത്സരത്തില്‍ ഹോക്കി യൂണിറ്റ് ഓഫ് തമിഴ്‌നാടിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് പഞ്ചാബ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ സിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് പഞ്ചാബിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. പഞ്ചാബിനായി രജ് വീന്ദര്‍ കൗര്‍ രണ്ടുഗോളുകളും പൂജാറാണി,ജസ്പീന്ദര്‍ കൗര്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി.പൂള്‍ ഡിയിലെ മത്സരത്തില്‍ സി ആര്‍ പി എഫി(സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്)നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ജാര്‍ഖണ്ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ടോപ്പോ അല്‍ബേല റാണിയാണ് ജാര്‍ഖണ്ഡിന്റെ വിജയഗോള്‍ നേടിയത്. പൂള്‍ ഡിയിലെ നിര്‍ണായക മത്സരത്തില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ഛത്തിസ് ഗഢിനെ തകര്‍ത്തു. മധ്യപ്രദേശ് ഹോക്കി അക്കാദമിക്കായി ജ്യോതി പാല്‍ രണ്ടു ഗോള്‍ നേടി.നിധി കാഞ്ചന്‍ കെര്‍ക്കേറ്റ,യോഗിത വര്‍മ,ഉപാസന സിങ്,അഞ്ജലി ഗൗതം, നീരജ് റാണ,സാധ്‌ന സെംഗാര്‍ എിവര്‍ ഓരോ ഗോള്‍ വീതം നേടി.ആഞ്ചല്‍ സാഹുവിന്റെ വകയായിരുന്നു ഛത്തിസ് ഗഢിന്റെ ആശ്വാസഗോള്‍.പൂളില്‍ ഒന്നാം സ്ഥാനക്കാരായാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.പൂളില്‍ നിന്നും സി ആര്‍ പി എഫ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.പൂള്‍ ബിയിലെ അപ്രധാന മത്സരത്തില്‍ രാജസ്ഥാനെ 6-0ന് കര്‍ണാടക തകര്‍ത്തു.എം ജി യാഷിക, എച്ച് ആര്‍ അഞ്ജലി, ആര്‍ സുഷ്മിത,എന്‍ ആര്‍ സൗമ്യശ്രീ, കെ എസ് വിദ്യ, എം ദേവി എിവര്‍ കര്‍ണാടകയ്ക്കായി ഗോളുകള്‍ നേടി.പൂള്‍ എയില്‍ ഭോപ്പാല്‍ ടീം എത്താത്തതിനാല്‍ കേരളടീമിന് വാക്കോവര്‍ ലഭിച്ചു. ടൂര്‍ണമെന്റിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഈ മാസം 8 ന് നടക്കും. ഈ മാസം 9നാണ് ലൂസേഴ്‌സ് ഫൈനലും ഫൈനലും.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.