ആന്‍റ്വര്‍പ്: പുരുഷ ഹോക്കിയില്‍ കളം നിറഞ്ഞാടിയ ഇന്ത്യ ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ 5-1ന് പരാജയപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി അമിത് രോഹിദാസ്, സിമ്രന്‍ജീത് സിങ് എന്നിവര്‍ ഗോള്‍ നേടി. ബെല്‍ജിയം സന്ദര്‍ശനത്തിലെ മൂന്നാം മത്സരത്തില്‍ കരുത്തരായ സ്‌പെയ്‌നിനെ 5-1ന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം കളത്തിലിറങ്ങിയത്. കഴിഞ്ഞദിവസം ഹോക്കിയിലെ പുലികളായ ബെല്‍ജിയത്തെ 2-1നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ബെല്‍ജിയം ടൂറിലെ തുടര്‍ച്ചയായ നാലാം ജയമാണ് ഇന്ത്യയുടേത്.
-
FT: 🇧🇪 1-5 🇮🇳
— Hockey India (@TheHockeyIndia) October 3, 2019 " class="align-text-top noRightClick twitterSection" data="
Match Status: Victorious✅
Tournament Status: Unbeaten 💪
Give it up for our #MenInBlue who put up an excellent performance against the Spain and the Belgium teams in the #BelgiumTour. #IndiaKaGame #BELvIND pic.twitter.com/mqThECfuXC
">FT: 🇧🇪 1-5 🇮🇳
— Hockey India (@TheHockeyIndia) October 3, 2019
Match Status: Victorious✅
Tournament Status: Unbeaten 💪
Give it up for our #MenInBlue who put up an excellent performance against the Spain and the Belgium teams in the #BelgiumTour. #IndiaKaGame #BELvIND pic.twitter.com/mqThECfuXCFT: 🇧🇪 1-5 🇮🇳
— Hockey India (@TheHockeyIndia) October 3, 2019
Match Status: Victorious✅
Tournament Status: Unbeaten 💪
Give it up for our #MenInBlue who put up an excellent performance against the Spain and the Belgium teams in the #BelgiumTour. #IndiaKaGame #BELvIND pic.twitter.com/mqThECfuXC
മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ 10ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ആദ്യം വലകുലുക്കി. ഗോള്‍ തിരിച്ചടിക്കാനുള്ള ബെല്‍ജിയത്തിന്‍റെ ശ്രമം ഇന്ത്യന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷും ചേര്‍ന്ന് വിഫലമാക്കി. മത്സരത്തിന്‍റെ 33ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ബെല്‍ജിയം ക്യാപ്റ്റന്‍ ഫെലിക്‌സ് ഡെനയറാണ് ആതിഥേയര്‍ക്ക് സമനില നേടിക്കൊടുത്തത്. എന്നാല്‍, 52ാം മിനിറ്റില്‍ സിമ്രന്‍ജീത് ഗോള്‍ നേടിയതോടെ ഇന്ത്യ ജയമുറപ്പിക്കുകയായിരുന്നു. സ്കോര്‍ 5-1. സന്ദര്‍ശനത്തിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ബെല്‍ജിയത്തെ നേരിടും.