ETV Bharat / sports

കാട്ടതീ ദുരിതാശ്വാസം; സഹായമെത്തിച്ച ഹോക്കി ഇന്ത്യക്ക് നന്ദി പറഞ്ഞ് ഓസ്ട്രേലിയ - ഹോക്കി ഇന്ത്യ വാർത്ത

ഹോക്കി ഓസ്‌ട്രേലിയയാണ് കത്തിലൂടെ നന്ദി അറിയിച്ചത്

Hockey Australia News  Hockey India News  Bushfire News  ഹോക്കി ഓസ്‌ട്രേലിയ വാർത്ത  ഹോക്കി ഇന്ത്യ വാർത്ത  കാട്ടു തീ വാർത്ത
ഹോക്കി ഇന്ത്യ
author img

By

Published : Jan 17, 2020, 9:36 PM IST

പെർത്ത്: കാട്ടു തീ ഗുരുതരമായി ബാധിച്ച ഓസ്‌ട്രേലിയയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്കാളിയായ ഹോക്കി ഇന്ത്യയോട് നന്ദി പറഞ്ഞ് ഹോക്കി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25,000 യുഎസ് ഡോളറാണ് ഹോക്കി ഇന്ത്യ സംഭാവനയായി നല്‍കിയത്. പതിനേഴ് ലക്ഷത്തോളം രൂപയാണ് ഹോക്കി ഇന്ത്യ നല്‍കിയത്. കൂടാതെ ഹോക്കി താരങ്ങൾ ഒപ്പിട്ട ജേഴ്‌സിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്‍കി. സംഭാവനയായി ലഭിച്ച ജേഴ്‌സികൾ അടുത്ത ദിവസം തന്നെ ലേലത്തില്‍ വയ്ക്കും. ഇതിലൂടെ ലഭിക്കുന്ന തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

കാട്ടു തീ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിലെക്കായി ഉദാരമായി സംഭാവന ചെയ്‌ത ഹോക്കി ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നതായി ഹോക്കി ഓസ്‌ട്രേലിയ അധികൃതർ കത്തിലൂടെ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും അധികൃതർ കൂട്ടിചേർത്തു. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഡേവിഡ് വാർണറും ഷെയിന്‍ വോണും ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും നേരത്തെ രംഗത്ത് വന്നിരുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലുണ്ടായ കാട്ടുതീയില്‍ ഇരുപത്തിയെട്ടോളം പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. മൂവായിരത്തോളം വീടുകൾ പൂർണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ടാകാമെന്നുമാണ് നിഗമനം.

Intro:Body:

Perth: Hockey Australia expressed their gratitude to Hockey India (HI) for their support to bushfire victims. 

Hockey India donated the USD 25,000 to the Red Cross Bushfire Appeal and also sent the signed India team jerseys which will soon be auctioned.

"On behalf of the Board and Management of Hockey Australia, we really appreciate your support towards Hockey Australia's fundraising efforts for the recent bushfires," the Hockey Australia said in a letter.

"Your thoughts and kind words have been well received by our Board and staff at Hockey Australia. Your support reinforces the strength of the relationship between Australia and India including our shared love for the sport of hockey," it added.

At least 28 people have died as a result of bushfire and more than 3,000 homes have been destroyed or damaged in the state of New South Wales.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.