ETV Bharat / sports

വനിത ഹോക്കി ടീമിന് സമ്മാനം പ്രഖ്യാപിച്ച് ഗുജറാത്തില്‍ നിന്നുള്ള വജ്രവ്യാപാരി - ടോക്കിയോ ഒളിമ്പിക്സ്

ഓരോ താരങ്ങള്‍ക്കും രണ്ടര ലക്ഷം രൂപ വീതം നല്‍കുമെന്ന് ഹരികൃഷ്ണ ഡയമണ്ട് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാവ്‍ജി

women hockey players  women hockey team  Savji Dholakia  സാവ്‍ജി ധൊലാക്കിയ  ടോക്കിയോ ഒളിമ്പിക്സ്  Hari Krishna Group
വനിതാ ഹോക്കി ടീമിന് സമ്മാനം പ്രഖ്യാപിച്ച് ഗുജറാത്തില്‍ നിന്നുള്ള വജ്രവ്യാപാരി
author img

By

Published : Aug 8, 2021, 8:57 PM IST

സൂറത്ത് : ടോക്കിയോ ഒളിമ്പിക്‌സില്‍ സെമി ഫൈനലിലെത്തി ചരിത്ര നേട്ടം കുറിച്ച ഇന്ത്യന്‍ വനിത ഹോക്കി ടീമിന് സമ്മാനം പ്രഖ്യാപിച്ച് വജ്രവ്യാപാരിയായ സാവ്‍ജി ധോലാക്കിയ. ഓരോ താരങ്ങള്‍ക്കും രണ്ടര ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ഹരികൃഷ്ണ ഡയമണ്ട് ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടറായ സാവ്‍ജി അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. താരങ്ങളുടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും പ്രചോദനമേകാനാണ് തങ്ങളുടെ ശ്രമമെന്ന് ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ഒളിമ്പിക് ഹോക്കിയില്‍ വനിതകള്‍ക്ക് മെഡല്‍ നേടാനായാല്‍ ടീമംഗങ്ങളില്‍ വീടില്ലാത്തവര്‍ക്ക് 11 ലക്ഷം രൂപ വിലയുള്ള വീടോ, വീടുള്ളവര്‍ക്ക് അഞ്ച് ലക്ഷം വിലയുള്ള കാറോ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

also read: ടോക്കിയോ ഒളിമ്പിക്സ് സമാപിച്ചു ; ഇനി പാരീസിലേക്ക്

അതേസമയം ഹരിയാന സര്‍ക്കാറും വനിത ഹോക്കി ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരോ താരങ്ങള്‍ക്കും 50 ലക്ഷം രൂപ വീതം നല്‍കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.