ETV Bharat / sports

ചിലിയെ തകര്‍ത്ത് ഇന്ത്യൻ വനിതകൾ എഫ്ഐഎച്ച്‌ ഹോക്കി ഫൈനലില്‍

ചിലിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്.

എഫ്ഐഎച്ച്‌
author img

By

Published : Jun 22, 2019, 7:14 PM IST

ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ സിരീസിന്‍റെ ഫൈനലിൽ കടന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം. ഫൈനലിൽ കടന്നതോടെ ഒളിമ്പിക്സ് യോഗ്യതയിലേക്ക് ഒരുചുവട് കൂടി അടുക്കാൻ ഇന്ത്യൻ വനിതകൾക്കായി. സെമിയിൽ ചിലിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ എഫ്ഐഎച്ച്‌ ടൂർണമെന്‍റിന്‍റെ ഫൈനലിൽ കടന്നത്.

ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് 18-ാം മിനിറ്റില്‍ ചിലിയാണ് ആദ്യം ലീഡ് നേടിയത്. 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗറിലൂടെ ഇന്ത്യ തിരിച്ചടിച്ചതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയില്‍ 31-ാം മിനിറ്റില്‍ നവനീത് കൗറും 37-ാം മിനിറ്റില്‍ ഗുര്‍ജിത് കൗറും ലക്ഷ്യം കണ്ടതോടെ ഇന്ത്യ മുന്നിലെത്തി. 43-ാം മിനിറ്റില്‍ മാന്വേല ഉറോസ് ചിലിയുടെ രണ്ടാം ഗോള്‍ നേടി. 57-ാം മിനിറ്റില്‍ ഇന്ത്യന്‍ നായകൻ റാണി രാംപാല്‍ ഇന്ത്യന്‍ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. റഷ്യ-ജപ്പാന്‍ രണ്ടാം സെമിഫൈനലിലെ വിജയിയാണ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ നേരിടുക. ഫൈനലിലെത്തുന്ന രണ്ട് ടീമുകളും ഈ വര്‍ഷം അവസാനം നടക്കുന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.