മിലാന്: സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഒരിടവേളയ്ക്ക് ശേഷം ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനില്‍ തിരിച്ചെത്തുന്നു. ഇബ്രാഹിമോവിച്ച് 2010 മുതല്‍ 2012 വരെ മിലാന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. 2010-11 ല്‍ ഇറ്റാലിയന്‍ സീരി എ കിരീടം നേടാൻ ഇബ്രാഹിമോവിച്ച് ക്ലബിനെ സഹായിച്ചു. രണ്ട് സീസണിലും ക്ലബിനായി 56 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിലവില്‍ 17 മത്സരങ്ങളില്‍ 21 പോയിന്‍റുമായി ലീഗില്‍ 11-ാം സ്ഥാനത്തുള്ള മിലാന് താരത്തിന്‍റെ തിരിച്ചുവരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. തിരിച്ചുവരവില്‍ താരം ഏറെ സന്തോഷവാനാണെന്ന് വ്യക്തമാക്കി.
-
How ready are you from 0 to Zlatan?#IZBACK pic.twitter.com/TWvNBzT0E0
— AC Milan (@acmilan) December 27, 2019 " class="align-text-top noRightClick twitterSection" data="
">How ready are you from 0 to Zlatan?#IZBACK pic.twitter.com/TWvNBzT0E0
— AC Milan (@acmilan) December 27, 2019How ready are you from 0 to Zlatan?#IZBACK pic.twitter.com/TWvNBzT0E0
— AC Milan (@acmilan) December 27, 2019
ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒരു ക്ലബിലേക്കും ഞാൻ ഇഷ്ടപ്പെടുന്ന മിലാൻ നഗരത്തിലേക്കും മടങ്ങിവരുന്നു. ഈ സീസണിന്‍റെ ഗതി മാറ്റാൻ ടീമംഗങ്ങളുമൊന്നിച്ച് പോരാടും. അതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ഇബ്രാഹിമോവിച്ച് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ലോസ് ആഞ്ജലീസ് ഗാലക്‌സിയില്‍ നിന്നാണ് സ്വീഡിഷ് താരം എസി മിലാനില്‍ തിരിച്ചെത്തുന്നത്. ഈ സീസണിന്‍റെ അവസാനം വരെയാണ് കരാര്‍ കാലാവധി. മെഡിക്കല്‍ പരിശോധനക്കായി അദ്ദേഹം ജനുവരി രണ്ടിന് എസി മിലാനില്‍ എത്തും. പിന്നീട് അദ്ദേഹം പരിശീലനത്തിനായി ടീമിനൊപ്പം ചേരും. 788 മത്സരങ്ങളില്‍ നിന്നായി 473 ഗോളുകളാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്‍റെ സമ്പാദ്യം.