ബാഴ്‌സലോണ : ബാഴ്‌സലോണയുടെയും സ്‌പെയിനിന്‍റെയും ഇതിഹാസ താരം സാവി ഹെർണാണ്ടസ് ബാഴ്‌സയുടെ പുതിയ പരിശീലകനാകും. തുടർച്ചയായ തോല്‍വികളെ തുടർന്ന് ഡച്ച് പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കിയതിനെ തുടർന്നാണ് സാവി ബാഴ്‌സയിലേക്ക് എത്തുന്നത്. ഇതു സംബന്ധിച്ച് തീരുമാനമായതായി നിലവില്‍ സാവി പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബ് അല്‍ സാദ് അറിയിച്ചു.
തിരിച്ചെത്തുന്ന ഇതിഹാസം
41കാരനായ സാവി 1998 മുതല്‍ 2015 വരെ 17 വർഷം ബാഴ്‌സയുടെ മധ്യനിരയിലെ നെടുംതൂണായിരുന്നു. 796 മത്സരങ്ങൾ സാവി ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സാവി - ഇനിയേസ്റ്റ കൂട്ടുകെട്ട് സ്‌പെയിൻ ദേശീയ ടീമിനും ബാഴ്‌സലോണയ്ക്കും വേണ്ടി ലോകത്തെ എല്ലാ കിരീടങ്ങളും നേടിയിട്ടുണ്ട്. ബാഴ്‌സയുടെ സുവർണകാലത്തെ ഏറ്റവും മികച്ച താരമായിരുന്ന സാവി 2015ലാണ് ബാഴ്‌സ വിടുന്നത്. തുടർന്ന് അല്‍ സാദില്‍ നാല് വർഷം കളിച്ച ശേഷം 2019ല്‍ പരിശീലകനായി.
-
Xavi to Barcelona, confirmed and here we go! Official statement from Al-Sadd on the agreement completed with Barça. Xavi is back and he’s the new manager. 🔵🔴 #FCB #Xavi pic.twitter.com/fUdSxjbua4
— Fabrizio Romano (@FabrizioRomano) November 5, 2021 " class="align-text-top noRightClick twitterSection" data="
">Xavi to Barcelona, confirmed and here we go! Official statement from Al-Sadd on the agreement completed with Barça. Xavi is back and he’s the new manager. 🔵🔴 #FCB #Xavi pic.twitter.com/fUdSxjbua4
— Fabrizio Romano (@FabrizioRomano) November 5, 2021Xavi to Barcelona, confirmed and here we go! Official statement from Al-Sadd on the agreement completed with Barça. Xavi is back and he’s the new manager. 🔵🔴 #FCB #Xavi pic.twitter.com/fUdSxjbua4
— Fabrizio Romano (@FabrizioRomano) November 5, 2021
ആദ്യം നിരസിച്ചു ഒടുവില്‍ വന്നു
പഴയ പ്രതാപം നഷ്‌ടപ്പെട്ട ബാഴ്‌സലോണ സാവിയെ തിരിച്ചെത്തിക്കാൻ ഏറെ നാളായി ശ്രമിക്കുകയായിരുന്നു. പലപ്പോഴും സാവിയുടെ പേര് പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ബാഴ്‌സയുടെ പരിശീലക സ്ഥാനം നിരസിച്ചിരുന്ന സാവി ഒടുവില്‍ സ്‌പെയിനിലേക്ക് തിരിച്ചെത്തുകയാണ്.
ALSO READ : ചാമ്പ്യൻ കളമൊഴിയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്‌ൻ ബ്രാവോ