അസന്‍സിയണ്‍ : ലാറ്റിനമേരിക്കന്‍ യൂറോ കപ്പ് യോഗ്യത പോരാട്ടത്തില്‍ കരുത്തരായ ബ്രസീല്‍ പരാജയമറിയാതെ മുന്നോട്ട്. ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ പരാഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രസീലിയന്‍ മഞ്ഞപ്പട തകര്‍ത്തു. കിക്കോഫായി നാലാം മിനിട്ടില്‍ ഗോളടിച്ച സൂപ്പര്‍ ഫോര്‍വേഡ് നെയ്മര്‍ അധികസമയത്ത് ലൂക്കാസ് പക്വേറ്റയുടെ ഗോളിന് വഴിയൊരുക്കി ജയം ഉറപ്പാക്കി.
ഗബ്രിയേല്‍ ജെസ്യൂസിന്റെ പാസില്‍ നിന്നായിരുന്നു നെയ്മറുടെ ഗോള്‍. ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ആറ് ജയങ്ങളായി ബ്രസീല്‍ ഒന്നാമതാണ്. ടേബിള്‍ ടോപ്പറായ ബ്രസീലിന് ആറ് പോയിന്‍റിന്‍റെ മുന്‍തൂക്കമാണുള്ളത്. ബ്രസീലിന് 18ഉം രണ്ടാം സ്ഥാനത്തുള്ള അര്‍ജന്‍റീനയ്ക്ക് 12ഉം പോയിന്‍റ് വീതമാണുള്ളത്.
-
🏆 #Eliminatorias
— Selección Argentina 🇦🇷 (@Argentina) June 8, 2021 " class="align-text-top noRightClick twitterSection" data="
⚽ @Argentina 🇦🇷 2 (Cristian Romero y Leandro Paredes) 🆚 #Colombia 🇨🇴 0
⏱ 35' PT pic.twitter.com/Q8CkReU3cm
">🏆 #Eliminatorias
— Selección Argentina 🇦🇷 (@Argentina) June 8, 2021
⚽ @Argentina 🇦🇷 2 (Cristian Romero y Leandro Paredes) 🆚 #Colombia 🇨🇴 0
⏱ 35' PT pic.twitter.com/Q8CkReU3cm🏆 #Eliminatorias
— Selección Argentina 🇦🇷 (@Argentina) June 8, 2021
⚽ @Argentina 🇦🇷 2 (Cristian Romero y Leandro Paredes) 🆚 #Colombia 🇨🇴 0
⏱ 35' PT pic.twitter.com/Q8CkReU3cm
ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു യോഗ്യത പോരാട്ടത്തില്‍ കൊളംബിയയ്ക്ക് മുന്നില്‍ അര്‍ജന്റീന സമനില വഴങ്ങി. കിക്കോഫായി ആദ്യ എട്ടി മിനിറ്റിനുള്ളില്‍ രണ്ട് ഗോളുമായി മുന്നില്‍ നിന്ന ശേഷമാണ് മെസിയും കൂട്ടരും സമനില കുരുക്കിലേക്ക് വീണത്. ആദ്യ പകുതിയില്‍ ലീഡ് പിടിച്ച അര്‍ജന്‍റീനയ്‌ക്കെതിരെ രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെയാണ് കൊളംബിയയുടെ ആദ്യ ഗോള്‍.
51-ാം മിനിറ്റില്‍ ലീയിസ് മുറിയെലാണ് പെനാല്‍ട്ടി ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ എക്‌ട്രാ ടൈമിന്‍റെ നാലാം മിനിറ്റില്‍ മിഗ്വല്‍ ബോര്‍ഹയാണ് കൊളംബിയയ്ക്കായി സമനില പിടിച്ചു. മൂന്നാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ റൊമേറോ ഹെഡറിലൂടെ അര്‍ജന്‍റീനക്കായി ആദ്യ ഗോള്‍ സ്വന്തമാക്കി. അഞ്ച് മിനിറ്റിന് ശേഷം ലിയാന്‍ഡ്രോ പരെഡെസ് അര്‍ജന്‍റീനയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
-
This photo makes me very happy 🇧🇷 pic.twitter.com/J8MvBWWi7Y
— 𝗕𝗿𝗮𝘀𝗶𝗹 𝗙𝗼𝗼𝘁𝗯𝗮𝗹𝗹 🇧🇷 (@BrasilEdition) June 9, 2021 " class="align-text-top noRightClick twitterSection" data="
">This photo makes me very happy 🇧🇷 pic.twitter.com/J8MvBWWi7Y
— 𝗕𝗿𝗮𝘀𝗶𝗹 𝗙𝗼𝗼𝘁𝗯𝗮𝗹𝗹 🇧🇷 (@BrasilEdition) June 9, 2021This photo makes me very happy 🇧🇷 pic.twitter.com/J8MvBWWi7Y
— 𝗕𝗿𝗮𝘀𝗶𝗹 𝗙𝗼𝗼𝘁𝗯𝗮𝗹𝗹 🇧🇷 (@BrasilEdition) June 9, 2021
ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഗോളി എമിലിയാനോ മാര്‍ട്ടിനെസിന് പരിക്കേറ്റത് അര്‍ജന്‍റീനക്ക് തിരിച്ചടിയായി. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ തലയ്ക്ക് പരിക്കേറ്റ മാര്‍ട്ടിനെസിനെ സ്‌ട്രെക്ചറിലാണ് കളത്തിന് പുറത്തേക്ക് എത്തിച്ചത്. മാര്‍ട്ടിനസിന്‍റെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Also Read: ടോക്കിയോ ഒളിമ്പിക്സ്; ചൈനീസ് സ്പോൺസറെ നീക്കം ചെയ്ത് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ
അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ രണ്ടാമത്തെ സമനിലയാണിത്. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും മെസിയും കൂട്ടരും ഇതിനകം സ്വന്തം പേരില്‍ കുറിച്ചു. ആറ് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റ് മാത്രമുള്ള കൊളംബിയ അഞ്ചാം സ്ഥാനത്താണ്. ഏഴ് പോയിന്‍റുള്ള പരാഗ്വേ ആറാമതും.