ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ ഗോൾ രഹിത സമനിലയില്‍ തളച്ച് വോൾവ്‌സ്. പ്ലേമേക്കർ കൂടിയായ പോർച്ചുഗീസ് മിഡ്‌ഫീല്‍ഡർ ബ്രൂണോ ഫെർണാണ്ടസ് ടീമിനായി ബൂട്ട് കെട്ടിയ ആദ്യ മത്സരത്തില്‍ ജയിക്കാനാകാത്തതിന്‍റെ ക്ഷീണത്തിലാണ് യുണൈറ്റഡ്. മത്സരം സമനിലയിലായതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് ഒരു സ്ഥാനം താഴേക്ക് പോയി. നിലവില്‍ 25 മത്സരങ്ങളില്‍ നിന്നും 35 പോയിന്‍റുമായി യുണൈറ്റഡും വോൾവ്‌സും ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയില്‍ മുന്നിലുള്ള യുണൈറ്റഡ് ആറാം സ്ഥനത്തും വോൾവ്‌സ് ഏഴാം സ്ഥാനത്തുമാണ്.
-
The goal that moved us up to 5th 🖐 pic.twitter.com/0G6pCEjcpJ
— Sheffield United (@SheffieldUnited) February 1, 2020 " class="align-text-top noRightClick twitterSection" data="
">The goal that moved us up to 5th 🖐 pic.twitter.com/0G6pCEjcpJ
— Sheffield United (@SheffieldUnited) February 1, 2020The goal that moved us up to 5th 🖐 pic.twitter.com/0G6pCEjcpJ
— Sheffield United (@SheffieldUnited) February 1, 2020
ലീഗിലെ മറ്റൊരു മത്സരത്തില്‍ ലെസ്‌റ്റർ സിറ്റിയെ ചെല്‍സിയും സമനിലയില്‍ തളച്ചു. ആദ്യ പകുതി ഗോൾ രഹിത സമനിലയില്‍ പിരഞ്ഞപ്പോൾ രണ്ടാം പകുതിയില്‍ ഇരു ടീമുകളും രണ്ട് വീതം ഗോൾ അടിച്ച് പിരിഞ്ഞു. ചെല്‍സിക്ക് വേണ്ടി അന്‍റോണിയോ റുഡിഗർ ഇരട്ട ഗോൾ നേടി. 46-ാം മിനിട്ടിലും 71-ാം മിനിട്ടിലുമായിരുന്നു റുഡിഗറുടെ ഗോളുകൾ. ലെസ്‌റ്റർ സിറ്റിക്ക് വേണ്ടി ഹാർവി ബാരന്‍സ് 54-ാം മിനിട്ടിലും ബെന്‍ ചിന്‍വെല്‍ 64-ാം മിനിട്ടിലും ഗോൾ നേടി.
അതേസമയം ലീഗില്‍ മുന്നേറ്റമുണ്ടാക്കുന്നത് ഷെഫീല്‍ഡ് യുണൈറ്റഡാണ്. ക്രിസ്‌റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഷെഫീല്‍ഡ് പരാജയപ്പെടുത്തി. 58-ാം മിനിട്ടില്‍ ക്രിസ്റ്റല്‍ പാലസിന്‍റെ ഗോളി വിസെന്‍റെ ഗുവായിട്ടയുടെ ഓണ്‍ ഗോളിലൂടെയാണ് ഷെഫീല്‍ഡിന്‍റെ വിജയം.
കോർണർ കിക്കിലൂടെ ഗോളടിക്കാനുള്ള ഷെഫീല്‍ഡിന്‍റെ ശ്രമം ഗോളി തടഞ്ഞെങ്കിലും ഗോൾ ലൈന്‍ ടെക്‌നോളജി വഴി പരിശോധിച്ചപ്പോൾ ഗുവായിട്ടയുടെ കാല്‍ ഗോൾ ലൈനിന് അകത്താണെന്ന് തെളിഞ്ഞു. ഇതോടെ ഷെഫീല്‍ഡിന് അനുകൂലമായി റഫറി ഗോൾ വിധിച്ചു. ജയത്തോടെ ഷെഫീല്‍ഡ് പോയിന്‍റ് പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 25 മത്സരങ്ങളില്‍ നിന്നും 36 പൊയിന്‍റാണ് ഷെഫീല്‍ഡിന്‍റെ പേരിലുള്ളത്.