ഡോർട്ട്മുണ്ട്: ഹോം ഗ്രൗണ്ടില്‍ ആരാധകരുടെ പിന്തുണയുണ്ടെന്ന് ഉറപ്പുള്ളതായി ബോറൂസിയ ഡോർട്ട്മുണ്ടിന്‍റെ മുന്നേറ്റ താരം എർലിങ് ഹാലണ്ട്. ഒന്നിനെ കുറിച്ചും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ഗാലറിയില്‍ 80,000-ത്തോളം പേർ വേണ്ടതാണ്. ഞങ്ങൾ ജയിക്കാന്‍ പോവുകയാണെന്ന് അറിയാമെന്നും ഹാലണ്ട് പറഞ്ഞു. കൊവിഡ് 19 ഭീതിക്കിടെ ആഗോള തലത്തില്‍ ആദ്യമായി ആരംഭിച്ച ഫുട്‌ബോൾ ലീഗിലെ ആദ്യ മത്സരത്തില്‍ ഗോൾ അടിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരത്തില്‍ ആദ്യ ഗോൾ അടിച്ചത് ഹാലണ്ടായിരുന്നു. 29-ാം മിനുട്ടിലാണ് 19 വയസുള്ള ഹാലണ്ടാണ് ഡോർട്ട്മുണ്ടിന്‍റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. മത്സരത്തില്‍ ഷാല്‍ക്കെയുടെ വല കുലുക്കിയ ശേഷം സഹതാരങ്ങൾക്ക് ഒപ്പം സാമൂഹ്യ അകലം പാലിച്ച് ആഹ്ലാദിക്കാനും ഹാലണ്ട് മറന്നില്ല. മത്സരത്തില്‍ ഷാല്‍ക്കെക്ക് എതിരെ ഏപക്ഷീയമായ നാല് ഗോളുകളുടെ വിജയമാണ് ഡോർട്ട്മുണ്ട് സ്വന്തമാക്കിയത്. ഹാലണ്ടിന് പുറകെ 45-ാം മിനുട്ടിലും 63-ാം മിനുട്ടിലും എതിരാളികളുടെ വല കുലുക്കി റാഫേല്‍ ഗുറേറോ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ 48-ാം മിനുട്ടില്‍ സഹാർഡും ഡോർട്ട്മുണ്ടിനായി ഗോൾ സ്വന്തമാക്കി.