പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണില്‍ ആദ്യ ജയത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. മുന്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.
ആദ്യ പകുതിയില്‍ മലയാളി താരം കെപി രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സാണ് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ കൊമ്പന്‍മാര്‍ക്കായില്ല. 29ാം മിനിട്ടില്‍ ക്ലെയ്‌റ്റണ്‍ സില്‍വയിലൂടെ ബംഗളൂരു സമനില പിടിച്ചു. ഇരു ടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തിലെ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളാണ് പിറന്നത്. 51ാം മിനിട്ടില്‍ എറിക് പാര്‍ത്തലുവും 53ാം മിനിട്ടില്‍ ദിമാസ് ഡെല്‍ഗാഡോയും ബംഗളൂരുവിനായി വല കുലുക്കി. പിന്നാലെ 61ാം മിനിട്ടില്‍ ജോര്‍ദാന്‍ മുറെ വീണ്ടും ഗോള്‍ സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കിയെങ്കിലും 65ാം മിനിട്ടില്‍ സുനില്‍ ഛേത്രി ഹെഡറിലൂടെ ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു.
ബംഗളൂരു രണ്ട് ഗോളിന്‍റെ ലീഡ് സ്വന്തമാക്കിയ ശേഷം മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ ശ്രമങ്ങളെല്ലാം വിഫലമായി. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ബ്ലാസറ്റേഴ്‌സിന്‍റെ മൂന്നാം പരാജയമാണിത്. രണ്ട് പോയിന്‍റുമാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
-
FULL-TIME | #BFCKBFC@bengalurufc clinch their 2⃣nd win of #HeroISL 2020-21 season after a thrilling victory against @KeralaBlasters. #LetsFootball pic.twitter.com/vCGIpEJQyi
— Indian Super League (@IndSuperLeague) December 13, 2020 " class="align-text-top noRightClick twitterSection" data="
">FULL-TIME | #BFCKBFC@bengalurufc clinch their 2⃣nd win of #HeroISL 2020-21 season after a thrilling victory against @KeralaBlasters. #LetsFootball pic.twitter.com/vCGIpEJQyi
— Indian Super League (@IndSuperLeague) December 13, 2020FULL-TIME | #BFCKBFC@bengalurufc clinch their 2⃣nd win of #HeroISL 2020-21 season after a thrilling victory against @KeralaBlasters. #LetsFootball pic.twitter.com/vCGIpEJQyi
— Indian Super League (@IndSuperLeague) December 13, 2020
ബ്ലാസറ്റേഴ്‌സിന് എതിരെ ജയം സ്വന്തമാക്കിയ ബംഗളൂരു ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും മൂന്ന് സമനിലയുമുള്ള ബംഗളൂരുവിന് ഒമ്പത് പോയിന്‍റാണുള്ളത്.
ഈ മാസം 17ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സിയാണ് ബംഗളൂരുവിന്‍റെ എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സ് 20ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും.