മുംബൈ: ഇഞ്ച്വറി ടൈമിലെ ഗോൾ മികവില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ഐഎസ്‌എല്ലില്‍ തുടർച്ചയായ രണ്ടാം ജയം. ജംഷഡ്‌പൂരിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന നിർണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ ജയം. ഇഞ്ച്വറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ബിദ്യാനന്ദ സിങ്ങാണ് മുംബൈക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയില്‍ 60-ാം മിനിട്ടില്‍ മധ്യനിര താരം ഡീഗോ കാർലോസിന്‍റെ അസിസ്‌റ്റില്‍ മുന്നറ്റ താരം അമീന്‍ ചെർമിതിയാണ് മുംബൈക്കായി ആദ്യ ഗോൾ നേടിയത്.
-
A stoppage-time winner from @bidya_official won us 3⃣ VERY crucial points at the Arena! 💙#MCFCJFC #ApunKaTeam 🔵 pic.twitter.com/DTQRIAvLON
— Mumbai City FC (@MumbaiCityFC) February 6, 2020 " class="align-text-top noRightClick twitterSection" data="
">A stoppage-time winner from @bidya_official won us 3⃣ VERY crucial points at the Arena! 💙#MCFCJFC #ApunKaTeam 🔵 pic.twitter.com/DTQRIAvLON
— Mumbai City FC (@MumbaiCityFC) February 6, 2020A stoppage-time winner from @bidya_official won us 3⃣ VERY crucial points at the Arena! 💙#MCFCJFC #ApunKaTeam 🔵 pic.twitter.com/DTQRIAvLON
— Mumbai City FC (@MumbaiCityFC) February 6, 2020
മധ്യനിര താരം നോയ് അക്കോസ്‌റ്റയിലൂടെയാണ് ഏഴാം മിനിട്ടില്‍ ജംഷഡ്‌പൂരാണ് ആദ്യ ഗോൾ നേടിയത്. പെനാല്‍ട്ടിയിലൂടെയായിരുന്നു ഗോൾ. ജംഷഡ്‌പൂരിന്‍റെ മധ്യനിര താരം ഫാറൂഖ് ചൗധരിയെ ആതിഥേയരുടെ ബോക്‌സിനുള്ളില്‍ വെച്ച് മുംബൈ സിറ്റി എഫ്‌സിയുടെ സൗരവ് ദാസ് ഫൗൾ ചെയ്‌തതിനെ തുടർന്നാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്.
-
That's the first time @MumbaiCityFC have won a match despite being behind at half-time!#MCFCJFC #HeroISL #LetsFootball pic.twitter.com/l0T8soWbvp
— Indian Super League (@IndSuperLeague) February 6, 2020 " class="align-text-top noRightClick twitterSection" data="
">That's the first time @MumbaiCityFC have won a match despite being behind at half-time!#MCFCJFC #HeroISL #LetsFootball pic.twitter.com/l0T8soWbvp
— Indian Super League (@IndSuperLeague) February 6, 2020That's the first time @MumbaiCityFC have won a match despite being behind at half-time!#MCFCJFC #HeroISL #LetsFootball pic.twitter.com/l0T8soWbvp
— Indian Super League (@IndSuperLeague) February 6, 2020
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാമതുള്ള മുംബൈ സിറ്റി എഫ്‌സിക്ക് ലീഡ് ഉയർത്താനായി. അഞ്ചാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സിയെക്കാൾ അഞ്ച് പോയിന്‍റിന്‍റെ ലീഡാണ് മുംബൈ സ്വന്തമാക്കിയത്. നാലാം സ്ഥാനത്തുള്ള മുംബൈക്ക് 26 പോയിന്‍റാണ് ഉള്ളത്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ജംഷഡ്‌പൂർ എഫ്‌സി. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.
ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള എഫ്‌സി ഗോവയാണ് അടുത്ത മത്സരത്തില്‍ മുംബൈയുടെ എതിരാളികൾ. ഫെബ്രുവരി 12-നാണ് മത്സരം. അതേസമയം ജംഷഡ്പൂർ എഫ്‌സി ഫെബ്രുവരി 10-ന് നടക്കുന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.