സാവോ പോളോ : കോപ്പ അമേരിക്കയിൽ ജപ്പാനെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യൻമാരായ ചിലിക്ക് വിജയത്തുടക്കം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഏഷ്യൻ വമ്പൻമാരെ ചിലി തകർത്തത്. എഡ്വാർഡോ വർഗാസിന്‍റെ ഇരട്ട ഗോളുകളാണ് നിലവിലെ ചാമ്പ്യൻമാർക്ക് അനായസ ജയം നേടിക്കൊടുത്തത്.
-
90 'FIM DO JOGO
— Copa América (@CopaAmerica) June 18, 2019 " class="align-text-top noRightClick twitterSection" data="
🇯🇵 0-4 🇨🇱
Erick Pulgar, Eduardo Vargas (2) e Alexis Sánchez marcaram para “La Roja”. @CONMEBOL #CopaAmerica pic.twitter.com/sDUrzPJDMw
">90 'FIM DO JOGO
— Copa América (@CopaAmerica) June 18, 2019
🇯🇵 0-4 🇨🇱
Erick Pulgar, Eduardo Vargas (2) e Alexis Sánchez marcaram para “La Roja”. @CONMEBOL #CopaAmerica pic.twitter.com/sDUrzPJDMw90 'FIM DO JOGO
— Copa América (@CopaAmerica) June 18, 2019
🇯🇵 0-4 🇨🇱
Erick Pulgar, Eduardo Vargas (2) e Alexis Sánchez marcaram para “La Roja”. @CONMEBOL #CopaAmerica pic.twitter.com/sDUrzPJDMw
ലാറ്റിൻ അമേരിക്കൻ ടീമിനെതിരെ തോൽവി വഴങ്ങിയെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ജപ്പാൻ നടത്തിയത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിയെങ്കിലും 41-ാം മിനിറ്റിൽ ചിലിയെ മുന്നിലെത്തിച്ച് എറിക് പുൾഗർ ഗോൾ നേടി. ആദ്യ പകുതിയിൽ സമനില പിടിക്കാൻ ജപ്പാന് സുവർണാവസരം ലഭിച്ചെങ്കിലും അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയുടെ 54-ാം മിനിറ്റിൽ എഡ്വാർഡോ വർഗാസ് ചിലിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീട് ഗോളടിക്കാൻ ജപ്പാനും ലീഡ് ഉയർത്താൻ ചിലിയും ശ്രമിച്ചു. 57-ാം മിനിറ്റിൽ ഒരു ഗോൾ മടക്കാൻ ജപ്പാന്‍റെ അയാസെ യൂഡയ്ക്ക് അവസരം ലഭിച്ചെങ്കിലും ബോൾ പുറത്തേക്കടിച്ച് കളയുകയായിരുന്നു. വീണ്ടും ചിലി ഗേൾ മുഖത്തേക്ക് ജപ്പാൻ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. 82-ാം മിനിറ്റിൽ അലക്സിസ് സാഞ്ചസും 83-ാം മിനിറ്റിൽ വർഗാസും ഗോൾ നേടി ജപ്പാന്‍റെ സാധ്യതകൾ അവസാനിപ്പിച്ചു. ഹാട്രിക്ക് കിരീടം തേടി ടൂർണമെന്‍റിനെത്തിയ ചിലിക്ക് ആദ്യ ജയം ആത്മവിശ്വാസം പകരും. ശനിയാഴ്ച്ച ഇക്വഡോറിനെതിരെയാണ് ചിലിയുടെ അടുത്ത മത്സരം.