ETV Bharat / sports

കൊവിഡ് 19; സ്റ്റോക് സിറ്റിയുമായുള്ള യുണൈറ്റഡിന്‍റെ സൗഹൃദ മത്സരം റദ്ദാക്കി

കൊവിഡ് 19-നെ തുടർന്ന് പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ മത്സരത്തില്‍ ടോട്ടനത്തെ നേരിടും.

stoke city news  friendly match news  manchester united news  covid 19 news  സൗഹൃദ മത്സരം വാർത്ത  സ്റ്റോക് സിറ്റി വാർത്ത  മാഞ്ചസ്റ്റർ യുണൈറ്റഡ് വാർത്ത  കൊവിഡ് 19 വാർത്ത  മൈക്കൾ ഒനീല്‍ വാർത്ത  Michael O'Neill news
മൈക്കൾ ഒനീല്‍
author img

By

Published : Jun 10, 2020, 10:36 PM IST

ലീഡ്‌സ്: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റോക് സിറ്റിയുമായി നടത്താനിരുന്ന സൗഹൃദ ഫുട്‌ബോൾ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷം ഉപേക്ഷിച്ചു. സ്റ്റോക്ക് സിറ്റിയുടെ പരിശീലകന്‍ മൈക്കൾ ഒനീലിനാണ് കൊവിഡ് 19 സ്ഥരീകരിച്ചതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. മത്സരത്തിനായി ഇരു ടീമുകളും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലന കേന്ദ്രത്തില്‍ എത്തിയ ശേഷമാണ് ഒനീലിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച ഉടന്‍ സ്റ്റോക്ക് സിറ്റി സംഘം മടങ്ങി. ഒനീലിനെ നിലവില്‍ ഐസൊലേഷനിലേക്ക് മാറ്റി. അതേസമയം വെർച്വല്‍ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി അദ്ദേഹം ടീമിന്‍റെ പരിശീലക സ്ഥാനത്ത് തുടരും. നേരത്തെ പ്രീമിയർ ലീഗ് അംഗങ്ങൾക്ക് ഇടയില്‍ ആറാമത് നടത്തിയ കൊവിഡ് 19 ടെസ്റ്റില്‍ ആർക്കും പോസിറ്റീവ് റിസല്‍ട്ട് ലഭിക്കാത്തതിന്‍റെ ആശ്വാസത്തിലായിരുന്നു ആരാധകരും സംഘാടകരും. ഇതേവരെ നടത്തിയ 6,274 കൊവിഡ് 19 ടെസ്റ്റില്‍ 13 പേർക്ക് മാത്രമാണ് പ്രീമിയർ ലീഗില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊവിഡ് 19 കാരണം നിർത്തിവെച്ച ഇപിഎല്‍ മത്സരങ്ങൾ ജൂണ്‍ 17-ന് പുനരാരംഭിക്കും. ജൂണ്‍ 19-നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ആദ്യ മത്സരം. ടോട്ടനമാണ് യുണൈറ്റഡിന്‍റെ എതിരാളികൾ. നിലവില്‍ ഇപിഎല്‍ പോയിന്‍റ് പട്ടികയില്‍ 45 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.