അണ്ടര്‍-20 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിൽ ദക്ഷിണ കൊറിയയെ തകർത്ത് ഉക്രൈന് കിരീടം. ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഉക്രൈന്‍റെ ആദ്യ കിരീടനേട്ടം.
-
🏆
— FIFA.com (@FIFAcom) June 15, 2019 " class="align-text-top noRightClick twitterSection" data="
🙌
🇺🇦@FFUKRAINE are #U20WC champions! 👏
">🏆
— FIFA.com (@FIFAcom) June 15, 2019
🙌
🇺🇦@FFUKRAINE are #U20WC champions! 👏🏆
— FIFA.com (@FIFAcom) June 15, 2019
🙌
🇺🇦@FFUKRAINE are #U20WC champions! 👏
കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ദക്ഷിണ കൊറിയ ഗോൾ നേടി മുന്നിലെത്തി. അഞ്ചാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലീ കാങ് ഇനാണ് കൊറിയക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാൽ അവിടെ തളരാതിരുന്ന ഉക്രൈന്‍റെ യുവനിര ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 33-ാം മിനിറ്റില്‍ വ്ലാഡിസ്ലാവ് സുപ്രിയഹയിലൂടെ സമനില പിടിച്ച് ഉക്രൈൻ ആദ്യപകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 52-ാം മിനിറ്റിൽ തന്‍റെ രണ്ടാം ഗോളും നേടി സുപ്രിയഹ ഉക്രൈനെ മുന്നിലെത്തിച്ചു. അവിടുന്ന് സമനിലക്ക് വേണ്ടി കൊറിയയുടെ മുന്നേറ്റങ്ങളായിരുന്നു. പന്ത് കൈവശം വെക്കുന്നതിൽ കൊറിയ മിടുക്ക് കാണിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. 89-ാം മിനിറ്റിൽ ഹ്വൊർഹി സിതായ്ഷ്വെലി മൂന്നാം ഗോളും നേടി ഉക്രൈന്‍റെ ജയമുറപ്പിക്കുകയായിരുന്നു. സെമിയിൽ ഇറ്റലിയെ തോല്‍പ്പിച്ചായിരുന്നു ഉക്രൈന്‍ കലാശപ്പോരാട്ടത്തിന് തയ്യാറായത്. അവരുടെ ആദ്യ അണ്ടര്‍-20 ലോകകപ്പ് കിരീട നേട്ടം കൂടിയാണിത്.
-
💙💛 Найкраща збірна світу!
— Ukrainian Association of Football (@FFUKRAINE) June 15, 2019 " class="align-text-top noRightClick twitterSection" data="
І це - Україна🇺🇦!#U20WC #МиЗбірна pic.twitter.com/hbDATUNYGy
">💙💛 Найкраща збірна світу!
— Ukrainian Association of Football (@FFUKRAINE) June 15, 2019
І це - Україна🇺🇦!#U20WC #МиЗбірна pic.twitter.com/hbDATUNYGy💙💛 Найкраща збірна світу!
— Ukrainian Association of Football (@FFUKRAINE) June 15, 2019
І це - Україна🇺🇦!#U20WC #МиЗбірна pic.twitter.com/hbDATUNYGy