ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്‍റെ ആദ്യ പാദത്തില്‍ ഇറ്റാലിയൻ വമ്പന്മാരായ യുവന്‍റസിനെ തകർത്ത് അത്ലറ്റിക്കോ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുവന്‍റസിന്‍റെ തോല്‍വി.
അത്ലറ്റിക്കോ മാഡ്രിഡിന്‍റെ ഹോംഗ്രൗണ്ടായ വാണ്ട മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് അന്‍റോണിയോ ഗ്രീസ്മാനും സംഘവും നടത്തിയത്. ലോകത്തെ മികച്ച രണ്ട് പ്രതിരോധ നിരകളുടെ കൂടി പോരാട്ടം കൂടിയായിരുന്നു ഇന്നത്തേത്ത്. ആദ്യ പകുതിയില്‍ റൊണാൾഡോയുടെ ഒരു ഫ്രീകിക്ക് ഒഴിച്ചാല്‍ കാര്യമായ അവസരങ്ങൾ ഒന്നും ഇരുടീമുകളും സൃഷ്ടിച്ചില്ല. മികച്ച ഒരു സേവിലൂടെ ഒബ്ലക്ക് ആ ഫ്രീകിക്ക് തടയുകയും ചെയ്തു.
FT: Still 90' to be fought to continue our journey #FinoAllaFine#AtletiJuve #ForzaJuve pic.twitter.com/4I2oCari4z
— JuventusFC (@juventusfcen) February 20, 2019 " class="align-text-top noRightClick twitterSection" data="
">FT: Still 90' to be fought to continue our journey #FinoAllaFine#AtletiJuve #ForzaJuve pic.twitter.com/4I2oCari4z
— JuventusFC (@juventusfcen) February 20, 2019FT: Still 90' to be fought to continue our journey #FinoAllaFine#AtletiJuve #ForzaJuve pic.twitter.com/4I2oCari4z
— JuventusFC (@juventusfcen) February 20, 2019
മത്സരത്തിൽ 64 ശതമാനം പന്തടക്കവുമായി യുവന്‍റസ് ആധിപത്യം പുലർത്തിയിരുന്നുവെങ്കിലും, മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍യുവന്‍റസ്രണ്ട് ഗോളുകൾവഴങ്ങുകയായിരുന്നു. 78ാംമിനിറ്റില്‍ ജിമിനസും 83ാംമിനിറ്റില്‍ യുവാൻ ഗോഡിനുമാണ് മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. 70ാംമിനിറ്റില്‍ മൊറാട്ടയിലൂടെ അത്ലറ്റിക്കോ ഗോൾ നേടിയെങ്കിലും വാർ ഫൗൾ ആരോപിച്ച് ആ ഗോൾ നിഷേധിച്ചു. മാർച്ച് 13നാണ് യുവന്‍റസും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള രണ്ടാം പാദ പോരാട്ടം.