ETV Bharat / sports

ക്രിസ്റ്റ്യൻ എറിക്സണ് യൂറോ കപ്പ് ഫൈനലിന് യുവേഫയുടെ ക്ഷണം

author img

By

Published : Jul 7, 2021, 1:51 PM IST

യൂറോ കപ്പിലെ ഡെന്മാര്‍ക്കിന്‍റെ ആദ്യ മത്സരത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് താരം കുഴഞ്ഞ് വീണിരുന്നു. ജീവിതത്തിലേക്ക് അത്‌ഭുതകരമായാണ് താരം തിരിച്ചെത്തിയത്.

Christian Eriksen  Denmark midfielder  Denmark  UEFA  Euro 2020  Euro cup  ക്രിസ്റ്റ്യൻ എറിക്സണ്‍  യൂറോ കപ്പ്  യുവേഫ
ക്രിസ്റ്റ്യൻ എറിക്സണ് യൂറോ കപ്പ് ഫൈനലിന് യുവേഫയുടെ ക്ഷണം

കോപ്പൻഹേഗൻ: ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണെയും താരത്തെ ചികിത്സിച്ച ഡോക്ടര്‍മാരെയും യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് യുവേഫ. യൂറോ കപ്പിലെ ഡെന്മാര്‍ക്കിന്‍റെ ആദ്യ മത്സരത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് താരം കുഴഞ്ഞ് വീണിരുന്നു. ജീവിതത്തിലേക്ക് അത്‌ഭുതകരമായാണ് താരം തിരിച്ചെത്തിയത്.

തുടര്‍ന്ന് സുഖം പ്രാപിച്ചതായും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയച്ച് താരം രംഗത്തെത്തിയിരുന്നു. "ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ സന്ദേശങ്ങൾക്കും നന്ദി. ഞാനും എന്‍റെ കുടുംബവും അതെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ഇനിയും ചില പരിശോധനകൾ കൂടി ബാക്കിയുണ്ട്. അടുത്ത മത്സരങ്ങളില്‍ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും" എറിക്‌സൺ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

also read: 'ഫൈനലിനെ നോക്കിക്കാണുന്നത് ആവേശത്തോടെ'; ഇറങ്ങുന്നത് ജയിക്കാനെന്ന് മെസി

അതേസമയം ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഡെന്മാര്‍ക്ക് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രൈനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് സെമിയുറപ്പിച്ചത്. ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡെന്മാര്‍ക്കിന്‍റെ വരവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.