ETV Bharat / sports

ചാമ്പ്യൻസ് ലീഗില്‍ ഇന്ന് വമ്പൻമാരുടെ പോരാട്ടം - PARIS SAINT GERMAIN

കഴിഞ്ഞ തവണ കൈവിട്ട ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റയല്‍ മാഡ്രിഡിന് ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജിയാണ് എതിരാളികൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് യുക്രൈൻ ക്ലബായ ഷാക്തർ യുണൈറ്റഡാണ് എതിരാളികൾ.

ചാമ്പ്യൻസ് ലീഗില്‍ ഇന്ന് വമ്പൻമാരുടെ പോരാട്ടം
author img

By

Published : Sep 18, 2019, 9:49 AM IST

ലണ്ടൻ; യൂറോപ്യൻ ഫുട്ബോളിന് ഇന്ന് വമ്പൻ പോരാട്ടങ്ങളുടെ രാത്രി. യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് കരുത്തൻമാർ ഏറ്റുമുട്ടും. പിഎസ്‌ജി, ബയേൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ്, ടോട്ടൻഹാം ഹോട്‌സ്‌പർ, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്‍റസ്, എന്നിവരാണ് ഇന്ന് കളത്തിലിറങ്ങുന്ന പ്രമുഖർ. കഴിഞ്ഞ തവണ കൈവിട്ട ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റയല്‍ മാഡ്രിഡിന് ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജിയാണ് എതിരാളികൾ.

uefa
ചാമ്പ്യൻസ് ലീഗില്‍ ഇന്ന് വമ്പൻമാരുടെ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് യുക്രൈൻ ക്ലബായ ഷാക്തർ യുണൈറ്റഡാണ് എതിരാളികൾ. ജർമ്മൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് സെർബിയൻ ക്ലബായ റെഡ് സ്റ്റാർ ബല്‍ഗ്രേഡിനെ നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ ടോട്ടൻഹാം ഗ്രീക്ക് ടീമായ ഒളിമ്പ്യാക്കോസിനെ നേരിടുമ്പോൾ യുവന്‍റസിന് സ്പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ.

പിഎസ്‌ജിയും റയല്‍മാഡ്രിഡും ഏറ്റുമുട്ടുമ്പോൾ ശക്തമായ മത്സരത്തിനാകും ഇന്ന് ചാമ്പ്യൻസ് ലീഗ് സാക്ഷിയാകുക. സൂപ്പർ താരങ്ങളായ നെയ്മർ, കവാനി, എംബാപ്പെ എന്നിവരില്ലാതെയാണ് പിഎസ്‌ജി ഇന്നിറങ്ങുന്നത്. മറുവശത്ത് നായകൻ സെർജിയോ റാമോസ് ഇല്ലാതെയാണ് റയല്‍ കളിക്കുന്നത്. മറ്റൊരു സൂപ്പർ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെ നേരിടുന്നത് അത്‌ലറ്റിക്കോ മാഡ്രിഡാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.