ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ കിരീട പോരാട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്‌ഫര്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള. കഴിഞ്ഞ സീസണിന്‍റെ പകുതിയോടെ പരിശീലന സ്ഥാനം ഏറ്റെടുത്ത ഹോസെ മൗറിന്യോക്ക് കീഴില്‍ ടോട്ടന്‍ഹാം ഏറെ മുന്നോട്ട് പോയെന്നും ഗാര്‍ഡിയോള പറഞ്ഞു.
മൗറിന്യോക്ക് കീഴില്‍ കളിച്ച എല്ലാ ക്ലബുകളും തിളങ്ങിയിട്ടുണ്ടെന്നും ഗാര്‍ഡിയോള പറഞ്ഞു. കണക്കുകള്‍ നോക്കിയാല്‍ അത് വ്യക്തമാകും. മൗറിന്യോക്ക് കീഴില്‍ ടോട്ടന്‍ഹാം മികച്ച ടീമായി മാറിയെന്നു ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു. ടീം എന്ന നിലയില്‍ മാഞ്ചസ്റ്റര്‍ സിറ്റി മികച്ച നിലയിലാണ്. അതിനാല്‍ തന്നെ ടോട്ടനത്തെ കനത്ത എതിരാളിയായി കാണുന്നില്ല. ലീഗില്‍ നിരവധി മത്സരങ്ങള്‍ മുന്നിലുണ്ട്. പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.
-
A big showdown in London awaits! ⚽️
— Manchester City (@ManCity) November 21, 2020 " class="align-text-top noRightClick twitterSection" data="
🔷 #ManCity | https://t.co/axa0klD5re pic.twitter.com/DmG2sGrmCh
">A big showdown in London awaits! ⚽️
— Manchester City (@ManCity) November 21, 2020
🔷 #ManCity | https://t.co/axa0klD5re pic.twitter.com/DmG2sGrmChA big showdown in London awaits! ⚽️
— Manchester City (@ManCity) November 21, 2020
🔷 #ManCity | https://t.co/axa0klD5re pic.twitter.com/DmG2sGrmCh
ഇന്ന് രാത്രി 11മണിക്ക് ടോട്ടന്‍ഹാമിന്‍റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമിനെതിരെ സിറ്റിക്ക് ജയം സ്വന്തമാക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ നടന്ന ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ സിറ്റി രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടു.
സീസണില്‍ ഇതേവരെ ശക്തമായ മുന്നേറ്റം നടത്തുന്ന ടോട്ടന്‍ഹാം ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ലീഗില്‍ ഇതേവരെ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങളാണ് മൗറിന്യോയുടെ ശിഷ്യന്‍മാര്‍ സ്വന്തമാക്കിയത്. ഗോള്‍ ശരാശരിയിലെ മുന്‍തൂക്കമാണ് ടോട്ടന്‍ഹാമിന് തുണയായത്. അതേസമയം ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയങ്ങള്‍ മാത്രമുള്ള സിറ്റി 10ാം സ്ഥാനത്താണ്.