പനാജി: നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന്‍റെ പ്രതിരോധ നിരയെ പ്രശംസിച്ച് എഫ്‌സി ഗോവയുടെ പരിശീലകന്‍ സെര്‍ജിയോ ലൊബേറ. സന്ദർശകരുടെ പ്രതിരോധത്തില്‍ വിള്ളല്‍ വരുത്താന്‍ ഏറെ പരിശ്രമിക്കേണ്ടിവന്നെന്ന് പോസ്‌റ്റ് മാച്ച് സെഷനില്‍ അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ നോർത്ത് ഈസ്‌റ്റിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തിയിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പോയിന്‍റുകൾ ഞങ്ങൾ സ്വന്തമാക്കി. ഇപ്പോൾ പോയിന്‍റ് പട്ടികയില്‍ ഞങ്ങൾ ഒന്നാമതാണ്. നോർത്ത് ഈസ്‌റ്റിന്‍റെ മുന്നേറ്റ താരം അസമാവോ ഗ്യാനിന്‍റെ അഭാവം കളിയില്‍ പ്രകടമായിരുന്നു.
-
🗣 | "We had good moments and good timing and were defensively balanced."@SergioLobera1 emphasizes on the importance of tonight's victory in his post-match press conference 👇#FCGNEU #HeroISL #LetsFootballhttps://t.co/PJ462fCCwl
— Indian Super League (@IndSuperLeague) January 8, 2020 " class="align-text-top noRightClick twitterSection" data="
">🗣 | "We had good moments and good timing and were defensively balanced."@SergioLobera1 emphasizes on the importance of tonight's victory in his post-match press conference 👇#FCGNEU #HeroISL #LetsFootballhttps://t.co/PJ462fCCwl
— Indian Super League (@IndSuperLeague) January 8, 2020🗣 | "We had good moments and good timing and were defensively balanced."@SergioLobera1 emphasizes on the importance of tonight's victory in his post-match press conference 👇#FCGNEU #HeroISL #LetsFootballhttps://t.co/PJ462fCCwl
— Indian Super League (@IndSuperLeague) January 8, 2020
എടികെക്ക് എതിരെയുള്ള അടുത്ത മത്സരം നിർണായകമാണ്. മത്സരത്തിനായി 10 ദിവസം ശേഷിക്കുന്നുണ്ട്. ലീഗിലെ ഈ സീസണില്‍ കൊല്‍ക്കത്ത ശക്തമായ നിലയിലാണ്. മികച്ച കളിക്കാരുള്ള അവർ നല്ലൊരു ടീമിനെ വാർത്തെടുത്തിട്ടുണ്ട്. നല്ലൊരു മത്സരം സാൾട്ട് ലേക്കില്‍ പ്രതീക്ഷിക്കാം. പക്ഷേ ഞാന്‍ ഗോവയുടെ ടീമില്‍ വിശ്വസിക്കുന്നു, ഞങ്ങൾക്ക് വിജയം ഉറപ്പാണെന്നും സെര്‍ജിയോ ലൊബേറ പറഞ്ഞു.
ഗോവക്ക് മുന്നില്‍ അടിപതറി നോർത്ത് ഈസ്‌റ്റ്
ഐഎസ്എല്ലിലെ ഗോവയുടെ 100-ാം മത്സരമാണ് ഇന്നലെ നടന്നത്. നോർത്ത് ഈസ്‌റ്റിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഗോവ ജയിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 68-ാം മിനിട്ടില്‍ നോർത്ത് ഈസ്‌റ്റിന്‍റെ പ്രതിരോധ താരം മിസ്ലാവ് കൊമൊറോസ്‌കിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ഗോവ ആദ്യം ലീഡ് നേടിയത്. ജാക്കിചന്ദ് സിങ്ങിന്റെ ക്രോസ് ഒഴിവാക്കാനുള്ള ശ്രമത്തില്‍ താരത്തില്‍ കാലില്‍ തട്ടി ഗോള്‍വര കടക്കുകയായിരുന്നു. 80-ാം മിനുട്ടില്‍ ഫെറാന്‍ കോറോമിനാസ് പെനാല്‍ട്ടിയിലൂടെ ഗോവയുടെ ലീഡ് ഉയർത്തി. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഗോവ വീണ്ടും ഒന്നാമതെത്തി.
-
A memorable end to a landmark day for @FCGoaOfficial 🙌#FCGNEU #HeroISL #LetsFootball pic.twitter.com/ym3lCMKj87
— Indian Super League (@IndSuperLeague) January 8, 2020 " class="align-text-top noRightClick twitterSection" data="
">A memorable end to a landmark day for @FCGoaOfficial 🙌#FCGNEU #HeroISL #LetsFootball pic.twitter.com/ym3lCMKj87
— Indian Super League (@IndSuperLeague) January 8, 2020A memorable end to a landmark day for @FCGoaOfficial 🙌#FCGNEU #HeroISL #LetsFootball pic.twitter.com/ym3lCMKj87
— Indian Super League (@IndSuperLeague) January 8, 2020
തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് 10 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റുമായി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ഇന്ന് ബംഗളൂരു എഫ്‌സി സ്വന്തം മൈതാനത്ത് ജംഷഡ്‌പൂര്‍ എഫ്‌സിയെ നേരിടും.