ETV Bharat / sports

റൊണാള്‍ഡോക്കൊപ്പം പന്ത് തട്ടാന്‍ സുവാരസ്; കൈമാറ്റം ഉടന്‍ - ronaldo news

283 മത്സരങ്ങളില്‍ നിന്നായി 198 ഗോളുകളാണ് ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോള്‍ സ്‌കോററായ ലൂയി സുവാരസിന്‍റെ പേരിലുള്ളത്.

യുവന്‍റസ് വാര്‍ത്ത  ബാഴ്‌സലോണ വാര്‍ത്ത  റൊണാള്‍ഡോ വാര്‍ത്ത  സുവാരസ് വാര്‍ത്ത  മെസി വാര്‍ത്ത  juventus news  barcelona news  ronaldo news  suarez news
സുവാരസ്
author img

By

Published : Sep 9, 2020, 8:00 PM IST

ബാഴ്‌സലോണ: അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വലംകൈയും സുഹൃത്തുമായ ലൂയി സുവാരസ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തട്ടകമായ യുവന്‍റസിലേക്ക്. കൂടുമാറ്റം അവസാന ഘട്ടത്തിലാണെന്ന് അന്താരാഷ്‌ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സമ്മര്‍ ട്രാന്‍സ്‌ഫര്‍ ജാലകം ഒമ്പതാം ആഴ്‌ചയിലേക്ക് കടക്കുമ്പോള്‍ സുവാരസ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിന്‍റെ പാളയത്തിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്.

ഇവാന്‍ റാക്കിറ്റിക്ക് സെവിയ്യയിലേക്ക് പോയതിന് സമാനമായ നീക്കമാകും സുവാരസിന്‍റെ കാര്യത്തിലും ഉണ്ടാവുക. ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍റെ പദ്ധതികളില്‍ ഇടം ലഭിക്കാതെ വന്നതോടെയാണ് സുവാരസ് പുതിയ സാധ്യതകള്‍ തേടുന്നത്. ക്രിസ്റ്റ്യാനോക്ക് ഒപ്പം ഇറ്റാലിയന്‍ വമ്പന്‍മാരുടെ തട്ടകത്തില്‍ ഇനിയുമൊരു ബാല്യം ബാക്കിയുണ്ടെന്ന കണക്ക് കൂട്ടലിലാണ് യുറുഗ്വന്‍ താരം.

ഒക്‌ടോബര്‍ അഞ്ച് വരെ താര കൈമാറ്റത്തിന് അവസരം മുള്ളതിനാല്‍ സുവാരസ് യുവന്‍റസിലേക്ക് പോകാന്‍ സാധ്യത ഏറെയാണ്. യുവന്‍റസുമായി രണ്ട് വര്‍ഷത്തെ കരാറാകും സുവാരസ് ഉണ്ടാക്കുക. ഒമ്പത് മില്യണ്‍ പൗണ്ടിനാകും സുവാരസിനെ യുവന്‍റസ് സ്വന്തമാക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ആറ് വര്‍ഷം മുമ്പ് 74 മില്യണ്‍ പൗണ്ടിന് ലിവര്‍പൂളില്‍ നിന്നുമാണ് സുവാരസിനെ ബാഴ്‌സലോണ സ്വന്തമാക്കിയത്.

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോള്‍ സ്‌കോററാണ് യുറുഗ്വന്‍ താരം. ബാഴ്‌സക്കായി 283 മത്സരങ്ങളില്‍ നിന്നായി 198 ഗോളുകളാണ് സുവാരസിന്‍റെ പേരിലുള്ളത്. 2014-15 വര്‍ഷം ബാഴ്‌സലോണക്കായി ട്രിപ്പില്‍ കിരീടം സ്വന്തമാക്കിയ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു സുവാരസ്. ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, കോപ്പ ഡെല്‍റേ എന്നിവയാണ് ആ സീസണില്‍ ബാഴ്‌സയുടെ ഷെല്‍ഫില്‍ എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.