ETV Bharat / sports

റയലും റാമോസും പഴയ കഥ, കളി ഇനി പിഎസ്‌ജിയില്‍, കരാർ രണ്ട് വർഷത്തേക്ക് - സെർജിയോ റാമോസ് പിഎസ്‌ജിയില്‍

റയലുമായി കരാർ പുതുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു റാമോസ്. പക്ഷേ അതുണ്ടായില്ല. ഈ യൂറോ കപ്പില്‍ സ്‌പെയിൻ ടീമിലും റാമോസിനെ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെയെല്ലാം മറികടന്ന് പിഎസ്‌ജിയില്‍ ചേരുമ്പോൾ റാമോസും സന്തോഷവാനാണ്.

Spanish central defender Sergio Ramos has signed a two-year contract with Paris Saint-Germain
റയലും റാമോസും പഴയ കഥ, കളി ഇനി പിഎസ്‌ജിയില്‍, കരാർ രണ്ട് വർഷത്തേക്ക്
author img

By

Published : Jul 8, 2021, 7:44 PM IST

"ഞാൻ സന്തോഷവാനാണ്. ഇതെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമാണ്. ഇതൊരു പുതിയ വെല്ലുവിളിയാണ്. ഈ ദിവസം ഒരിക്കലും മറക്കില്ല. വലിയ ടീമിനും പ്രഗല്‍ഭരായ താരങ്ങൾക്കും ഒപ്പം കളിക്കാനാകുന്നതില്‍ ഞാൻ അഭിമാനിക്കുന്നു." ഫ്രഞ്ച് ക്ലബായ പാരീസ് സെയിന്‍റ് ജെർമനില്‍ ചേർന്ന ശേഷം സ്‌പാനിഷ് താരം സെർജിയോ റാമോസിന്‍റെ വാക്കുകളാണിത്.

ലോകത്തെ ഏറ്റവും സമ്പന്നമായ ക്ലബായ റയല്‍ മാഡ്രിഡില്‍ 16 വർഷം പ്രതിരോധ താരവും നായകനുമായിരുന്ന ശേഷമാണ് റാമോസ് പിഎസ്‌ജിയില്‍ ചേരുന്നത്. ഇനി റാമോസുമായി കരാർ പുതുക്കില്ലെന്ന് റയല്‍ മാനേജ്‌മെന്‍റ് തീരുമാനം എടുത്തതിനെ തുടർന്നാണ് മുൻ സ്‌പെയിൻ താരത്തെ രണ്ട് വർഷത്തെ കരാറില്‍ പിഎസ്‌ജി ഫ്രാൻസിലെത്തിച്ചത്.

റയലുമായി കരാർ പുതുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു റാമോസ്. പക്ഷേ അതുണ്ടായില്ല. ഈ യൂറോ കപ്പില്‍ സ്‌പെയിൻ ടീമിലും റാമോസിനെ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെയെല്ലാം മറികടന്ന് പിഎസ്‌ജിയില്‍ ചേരുമ്പോൾ റാമോസും സന്തോഷവാനാണ്. പിഎസ്‌ജിയില്‍ ചേർന്ന ശേഷം സമൂഹ്യമാധ്യമങ്ങളില്‍ മുപ്പത്തഞ്ചുകാരനായ റാമോസ് ഇട്ട പോസ്റ്റുകളിലും ആ സന്തോഷം പ്രകടമാണ്. ഒരു സമയത്ത് റയല്‍ മാഡ്രിഡിന്‍റെ എല്ലാമെല്ലാമായിരുന്ന റാമോസ് ടീം വിടുമ്പോൾ അത് എങ്ങനെ നികത്തുമെന്ന് റയല്‍ മാഡ്രിഡ് ഇനിയും വ്യക്തമാക്കിയിട്ടില്ല.

" സെർജിയോ ഒരു സമ്പൂർണ ഫുട്‌ബോളറാണ്. അതോടൊപ്പം ഇന്ന് ലോകത്ത് കളിക്കുന്നതില്‍ ഏറ്റവും മികച്ച പ്രതിരോധ താരവുമാണ്. മികച്ച നായകനും പ്രൊഫഷണല്‍ താരവുമാണ്. അദ്ദേഹത്തിന്‍റെ അനുഭവവും ആഗ്രഹങ്ങളും ക്ലബിന് സഹായകമാകുമെന്നാണ് പിഎസ്‌ജി ഉടമയായ നാസർ അല്‍ ഖെലാഫി പറഞ്ഞത്".

കെലിയൻ എംബാപ്പെ, നെയ്‌മർ, മാർക്കിഞ്ഞോസ് എന്നിവരെല്ലാം ഉൾപ്പെടുന്ന പിഎസ്‌ജിയിലേക്ക് റാമോസ് വരുന്നത് ടീമിന്‍റെ ശക്തി വർധിപ്പിക്കുമെന്നാണ് മാനേജ്‌മെന്‍റ് കണക്കുകൂട്ടുന്നത്. ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിക്കുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യം കൂടി റാമോസിന്‍റെ വരവില്‍ മാനേജ്‌മെന്‍റിനുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.