ETV Bharat / sports

ഐ.എസ്.എല്ലിൽ എ.ടി.കെയെ തകർത്ത് മുംബൈ സെമിയിൽ

ബെംഗളൂരു എഫ്‌.സി, എഫ്‌.സി ഗോവ എന്നിവര്‍ക്കു പിന്നാലെ സെമിയിലെത്തിയ മൂന്നാമത്തെ ടീമാണ് മുംബൈ. നിര്‍ണ്ണായക മത്സരത്തില്‍ എ.ടി.കെയെ പരാജയപ്പെടുത്തിയാണ് മുംബൈയുടെ സെമി പ്രവേശനം

author img

By

Published : Feb 23, 2019, 12:41 AM IST

ഐ.എസ്.എൽ

ഐ.എസ്.എല്ലിൽ എ.ടി.കെയെ തോൽപ്പിച്ച് മുംബൈ സിറ്റി സെമി ഫൈനലിൽ കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകളുകൾക്കാണ് മുംബൈ മുൻ ചാമ്പ്യന്മാർക്കെതിരെ ജയം സ്വന്തമാക്കിയത്. മൊദു സൊഗുവിന്‍റെഹാട്രിക്കാണ് മുംബൈയുടെ ജയത്തിന് അടിത്തറയിട്ടത്.

തോല്‍വിയോടെ എ.ടി.കെയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു. ലീഗില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം മുംബൈയുടെ ആദ്യ വിജയം കൂടിയാണിത്. ബെംഗളൂരു എഫ്‌.സി, എഫ്‌.സി ഗോവ എന്നിവര്‍ക്കു പിന്നാലെ സെമിയിലെത്തിയ മൂന്നാമത്തെ ടീമാണ് മുംബൈ. നിര്‍ണ്ണായക മത്സരത്തില്‍ എ.ടി.കെക്കെതിരെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് മുംബൈ കാഴ്ച്ചവച്ചത്. 26-ാം മിനിറ്റില്‍ മൊദു സൊഗു അര്‍ഹിച്ച ലീഡ് മുംബൈക്ക് നൽകി. 39-ാം മിനിറ്റില്‍ മുംബൈയുടെ ആധിപത്യമുറപ്പാക്കി സൊഗു വീണ്ടും ഗോൾ നേടി. വലതു വിങ്ങിലൂടെയുള്ള നീക്കത്തിനൊടുവില്‍ സിസ്സോക്കോ ബോക്‌സിനുള്ളിലേക്കു നല്‍കിയ മനോഹരമായ പാസ്സ് സൊഗു അനായാസം ഗോളാക്കുകയായിരുന്നു.

undefined

രണ്ടാം പകുതിയിലും മുംബൈക്ക് തന്നെയായിരുന്നു ആധിപത്യം. 60-ാം മിനിറ്റില്‍ മുംബൈയുടെ സെമി ബെര്‍ത്ത് ഉറപ്പിച്ചു കൊണ്ട് സൊഗു തന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. സീസണില്‍ താരത്തിന്‍റെ രണ്ടാം ഹാട്രിക്കാണിത്. 67-ാം മിനിറ്റില്‍ ബിക്കെയിലൂടെ എ.ടി.കെ ഗോള്‍ മടക്കിയെങ്കിലും അപ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു.

Intro:Body:

ഐ.എസ്.എല്ലിൽ എ.ടി.കെയെ തോൽപ്പിച്ച് മുംബൈ സിറ്റി സെമി ഫൈനലിൽ കടന്നു.

ഒന്നിനെതിരെ മൂന്നു ഗോളുകളുകൾക്കാണ് മുംബൈ മുൻ ചാമ്പ്യന്മാർക്കെതിരെ ജയം സ്വന്തമാക്കിയത്. മൊദു സൊഗുവിന്റെ ഹാട്രിക്കാണ് മുംബൈയുടെ ജയത്തിന് അടിത്തറയിട്ടത്.

തോല്‍വിയോടെ എ.ടി.കെയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയുെ ചെയ്തു. ലീഗില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം മുംബൈയുടെ ആദ്യ വിജയം കൂടിയാണിത്. ബെംഗളൂരു എഫ്‌.സി, എഫ്‌.സി ഗോവ എന്നിവര്‍ക്കു പിന്നാലെ സെമിയിലെത്തിയ മൂന്നാമത്തെ ടീമാണ് മുംബൈ.

നിര്‍ണ്ണായക മത്സരത്തില്‍ എ.ടി.കെക്കെതിരെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് മുംബൈ കാഴ്ച്ചവച്ചത്. 26-ാം മിനിറ്റില്‍ മൊദു സൊഗു അര്‍ഹിച്ച ലീഡ് മുംബൈക്ക് നൽകി.  39-ാം മിനിറ്റില്‍ മുംബൈയുടെ ആധിപത്യമുറപ്പാക്കി സൊഗു വീണ്ടും ഗോൾ നേടി. വലതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ സിസ്സോക്കോ ബോക്‌സിനുള്ളിലേക്കു നല്‍കിയ മനോഹരമായ പാസ്സ് സൊഗു അനായാസം ഗോളാക്കുകയായിരുന്നു.

രണ്ടാം പകുതിയിലും മുംബൈക്ക് തന്നെയായിരുന്നു ആധിപത്യം. 60-ാം മിനിറ്റില്‍ മുംബൈയുടെ സെമി ബെര്‍ത്ത് ഉറപ്പിച്ചു കൊണ്ട് സൊഗു തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. സീസണില്‍ താരത്തിന്റെ രണ്ടാം ഹാട്രിക്കാണിത്.  67-ാം മിനിറ്റില്‍ ബിക്കെയിലൂടെ എ.ടി.കെ ഗോള്‍ മടക്കിയെങ്കിലും അപ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.