ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ വീണ്ടും തോല്‍വി. എവര്‍ടണെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ പരാജയപ്പെട്ടത്. 1999ന് ശേഷം ആദ്യമായാണ് എവര്‍ടണ്‍ ആൻഫീല്‍ഡില്‍ നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ജയിക്കുന്നത്. 2010ന് ശേഷം ആദ്യമായൊരു മത്സരത്തില്‍ ചെമ്പടയെ പരാജയപ്പടുത്തിയെന്ന നേട്ടവും കാര്‍ലോ ആഞ്ചലോട്ടിയുടെ ശിഷ്യന്‍മാര്‍ സ്വന്തമാക്കി.
-
This game is dedicated to the Everton Fans. You have been patient and now we celebrate together. #COYB pic.twitter.com/F5bsVZK2Er
— Carlo Ancelotti (@MrAncelotti) February 20, 2021 " class="align-text-top noRightClick twitterSection" data="
">This game is dedicated to the Everton Fans. You have been patient and now we celebrate together. #COYB pic.twitter.com/F5bsVZK2Er
— Carlo Ancelotti (@MrAncelotti) February 20, 2021This game is dedicated to the Everton Fans. You have been patient and now we celebrate together. #COYB pic.twitter.com/F5bsVZK2Er
— Carlo Ancelotti (@MrAncelotti) February 20, 2021
സീസണില്‍ എവര്‍ടണൊപ്പം ചേര്‍ന്ന് ജെയിംസ് റോഡ്രിഗസിന്‍റെ അസിസ്റ്റിലാണ് ആദ്യ ഗോള്‍. കിക്കോഫായി മൂന്നാമത്തെ മിനിട്ടിലായിരുന്നു റിച്ചാര്‍ലിസണ്‍ എവര്‍ടണ് വേണ്ടി പന്ത് വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ സിഗുരോസണും പെനാല്‍ട്ടിയിലൂടെ വലകാത്ത അലിസണ്‍ ബെക്കറെ മറികടന്ന് പന്ത് വലയിലെത്തിച്ചു. പോസ്റ്റിന്‍റെ ഇടത് മൂലയിലാണ് പന്ത് ചെന്നു പതിച്ചത്. ഇതേ ദിശയിലേക്ക് ചാടി തടുത്തിടാന്‍ ബെക്കര്‍ നടത്തിയ ശ്രമം വിഫലമായി. റിച്ചാര്‍ലിസണെ ലിവര്‍പൂളിന്‍റെ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്‌തതിന് വാറിലൂടെയാണ് റഫറി പൊനാല്‍ട്ടി അനുവദിച്ചത്.
-
We must await the results of a scan to determine the severity of the injury sustained by @JHenderson today.
— Liverpool FC (@LFC) February 20, 2021 " class="align-text-top noRightClick twitterSection" data="
">We must await the results of a scan to determine the severity of the injury sustained by @JHenderson today.
— Liverpool FC (@LFC) February 20, 2021We must await the results of a scan to determine the severity of the injury sustained by @JHenderson today.
— Liverpool FC (@LFC) February 20, 2021
മത്സരത്തിനിടെ ലിവര്‍പൂള്‍ നായകന്‍ ജോര്‍ദാന് ഹെന്‍ഡേഴ്‌സണ് പരിക്കേറ്റത് ആന്‍ഫീല്‍ഡില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഹെന്‍ഡേഴ്‌സണ് കൂടി പരിക്കേല്‍ക്കുന്നത് ലിവര്‍പൂളിന്‍റെ പ്രതിരോധത്തെ സാരമായി ബാധിക്കും. വാന്‍ഡിക് ഉള്‍പ്പെടെയുള്ള പ്രതിരോധനിര പരിക്കേറ്റ് പുറത്തിരിക്കുമ്പോഴാണ് ഹെന്‍ഡേഴ്‌സണും ഇന്ന് പുറത്തേക്ക് പോയത്. എവര്‍ടണിന്‍റെ ഗോളടിക്കാനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ ആദ്യപകുതിയുടെ 30-ാം മിനിട്ടിലാണ് ഹെന്‍ഡേഴ്‌സണ് പരിക്കേറ്റത്. പിന്നാലെ ഹെന്‍ഡേഴ്‌സണ് പകരം ഫിലിപ്‌സിനെ പരിശീലകന്‍ ക്ലോപ്പ് കളത്തിലിറക്കി. അതേസമയം പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ലിവര്‍പൂള്‍ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയമാക്കിയ ശേഷമാകും ആന്‍ഫീല്‍ഡ് ഇക്കാര്യത്തില്‍ പ്രതികരിക്കുക.
ലീഗിലെ പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍ ആറാമതും എവര്‍ടണ്‍ ഏഴാമതുമാണ്. ഇരു ടീമുകള്‍ക്കും 40 പോയിന്‍റ് വീതമാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി 10 പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ 56 പോയിന്‍റാണുള്ളത്.