ETV Bharat / sports

യുവന്‍റസിന് തിരിച്ചടി; എസി മിലാന് മുന്നില്‍ മുട്ടുമടക്കി - ഇബ്രാഹിമോവിച്ചിന് പരിക്ക് അപ്പ്ഡേറ്റ്

ഇറ്റാലിയന്‍ സീരി എയിലെ നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയം വഴങ്ങിയതാണ് യുവന്‍റസിന് തിരിച്ചടിയായത്. സീരി എ പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കൂട്ടരുടെയും യൂറോപ്യന്‍ ചാമ്പന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ മങ്ങി.

goal less ronaldo news  ibrahimovic injury update  serie a update  ഗോളടിക്കാതെ റൊണാള്‍ഡോ വാര്‍ത്ത  ഇബ്രാഹിമോവിച്ചിന് പരിക്ക് അപ്പ്ഡേറ്റ്  സീരി എ അപ്പ്‌ഡേറ്റ്
സീരി എ
author img

By

Published : May 10, 2021, 6:13 PM IST

റോം: ഇറ്റാലിയന്‍ സീരി എയിലെ കരുത്തരായ യുവന്‍റസിന്‍റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കൂട്ടരെയും എസി മിലാന്‍ പരാജയപ്പെടുത്തി. പരാജയത്തോടെ യുവന്‍റസ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. ബ്രാഹിം ഡിയാസ്, ആന്‍റെ റെബിക്, ഫികായോ ടൊമൊറി എന്നിവര്‍ മിലാന് വേണ്ടി വല കുലുക്കി. സൂപ്പര്‍ താരങ്ങളുമായി ഇറങ്ങി അക്കൗണ്ട് തുറക്കാന്‍ പോലും സാധിക്കാതെ കളി അവസാനിപ്പിക്കേണ്ടിവന്നത് യുവന്‍റസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ലീഗില്‍ നേരത്തെ ഇന്‍റര്‍ മിലാന്‍റെ കുതിപ്പിന് മുന്നില്‍ കിരീടം നഷ്‌ടമായ യുവന്‍റസിന് പരാജയം അടുത്ത തിരിച്ചടിയായി മാറി.

ലീഗിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയച്ചാലെ പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ഇടംപിടിച്ച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ യുവന്‍റസിന് സാധിക്കൂ. ഇതിനായി നാപ്പോളി, എസി മിലാന്‍, അറ്റ്‌ലാന്‍റ എന്നീ കരുത്തരോടാണ് യുവന്‍റസിന് മത്സരിക്കാനുള്ളത്. നാപ്പോളിക്ക് 70ഉം എസി മിലാന്‍, അറ്റ്‌ലാന്‍ഡ എന്നിവര്‍ക്ക് 72 പോയിന്‍റ് വീതവുമാണ് ഉള്ളത്. ലീഗില്‍ 69 പോയിന്‍റ് മാത്രമാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ റോണോക്കും കൂട്ടര്‍ക്കുമുള്ളത്.

കൂടുതല്‍ വായനക്ക്: റയലിന് സമനില കുരുക്ക്; ലാലിഗ പോരാട്ടം കനക്കുന്നു

മത്സരത്തിനിടെ സ്വീഡിഷ് ഫോര്‍വേഡ് സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന് പരിക്കേറ്റത് മിലാന് തിരിച്ചടിയായി. പരിക്കിനെ തുടര്‍ന്ന് ഇബ്രാഹിമോവിച്ച് 66-ാം മിനിട്ടില്‍ കളം വിട്ടിരുന്നു. പകരക്കാരനായി ഇറങ്ങിയ ആന്‍റെ റെബിക്ക് ഗോളടിച്ചത് മിലാന് മുതല്‍ക്കൂട്ടായി. പരിക്കേറ്റ ഇബ്രാ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കുന്നത് സംശയമാണ്. അന്താരാഷ്‌ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ സ്വീഡിഷ് ഫോര്‍വേഡിന് നഷ്‌ടമാകുമെന്നാണ് സൂചന. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് മിലാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ലോക ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയവരില്‍ മൂന്നാം സ്ഥാനത്താണ് ഇബ്ര. 775 ഗോളടിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുതാഴെ അര്‍ജന്‍റീനന്‍ സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസിയുണ്ട്. 741 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇബ്രയുടെ പേരില്‍ 564 ഗോളുകളാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.