ടൂറിന്‍: സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്‍നിരയിലുണ്ടായിട്ടും ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടാതെ പുറത്ത്. പതിനാറാം റൗണ്ടില്‍ യുവന്‍റസിനെ മറികടന്ന് പോര്‍ട്ടോ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ യുവന്‍റസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചെങ്കിലും ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായില്ല. നേരത്തെ ആദ്യ പാദത്തില്‍ പോര്‍ട്ടൊ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി നാല് ഗോള്‍ വീതം അടിച്ച് പതിനാറാം റൗണ്ട് സമനിലയിലായപ്പോള്‍ ഏവേ ഗോളിന്‍റെ മുന്‍തൂക്കത്തിലായിരുന്നു പോര്‍ട്ടോയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
-
🗒️ MATCH REPORT: Sérgio Oliveira sinks Juventus in Turin to send Porto to quarter-finals...
— UEFA Champions League (@ChampionsLeague) March 9, 2021 " class="align-text-top noRightClick twitterSection" data="
🔥 Sum up this game in three words!#UCL
">🗒️ MATCH REPORT: Sérgio Oliveira sinks Juventus in Turin to send Porto to quarter-finals...
— UEFA Champions League (@ChampionsLeague) March 9, 2021
🔥 Sum up this game in three words!#UCL🗒️ MATCH REPORT: Sérgio Oliveira sinks Juventus in Turin to send Porto to quarter-finals...
— UEFA Champions League (@ChampionsLeague) March 9, 2021
🔥 Sum up this game in three words!#UCL
-
Next round, here we come! 💪🏻⚫🟡 #UCL @ChampionsLeague pic.twitter.com/SpPQzXy0Mt
— Erling Haaland (@ErlingHaaland) March 9, 2021 " class="align-text-top noRightClick twitterSection" data="
">Next round, here we come! 💪🏻⚫🟡 #UCL @ChampionsLeague pic.twitter.com/SpPQzXy0Mt
— Erling Haaland (@ErlingHaaland) March 9, 2021Next round, here we come! 💪🏻⚫🟡 #UCL @ChampionsLeague pic.twitter.com/SpPQzXy0Mt
— Erling Haaland (@ErlingHaaland) March 9, 2021
ഇന്ന് പുലര്‍ച്ചെ നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിന്‍റെ തുടക്കത്തില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും പെനാല്‍ട്ടിയിലൂടെ സെര്‍ജിയോ ഒലിവേറ പോര്‍ട്ടോക്കായി ആദ്യം വല കുലുക്കി. പിന്നാലെ രണ്ടാം പകുതിയിലെ അധികസമയത്തും ഒലിവേറ പോര്‍ട്ടോക്കായി ഗോള്‍ സ്വന്തമാക്കി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിക്കാന്‍ മറന്ന മത്സരത്തില്‍ ഫെഡറിക്കോ ചിയേസ യുവന്‍റസിനായി ഇരട്ട ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. അധികസമയത്ത് അഡ്രിയന്‍ റാബിയോട്ടും യുവന്‍റസിനായി വല കുലുക്കി. രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കിട്ടി തരേമി പുറത്തായത് പോര്‍ട്ടോക്ക് തിരിച്ചടിയായി.
തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലാണ് യുവന്‍റസ് ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിലെത്തിയ ആദ്യ സീസണില്‍ മാത്രമാണ് ഇറ്റാലിയന്‍ വമ്പന്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്കാനായത്.
ഹാളണ്ടിന്‍റെ കരുത്തില്‍ ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍
ലീഗിലെ മറ്റൊരു പതിനാറാം റൗണ്ട് പോരാട്ടത്തില്‍ സെവിയ്യയെ പരാജയപ്പെടുത്തി ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ക്വാര്‍ട്ടര്‍ യോഗ്യത നേടി. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഡോര്‍ട്ട് മുണ്ടിന് വേണ്ടി എര്‍ലിങ് ഹാളണ്ടും സെവിയ്യക്ക് വേണ്ടി എൻനിസരിയും ഇരട്ട ഗോള്‍ സ്വന്തമാക്കി.