മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം വരവിൽ ഇരട്ടവെടി പൊട്ടിച്ച് മിന്നിത്തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. 12 വർഷങ്ങൾക്ക് ശേഷം യുണൈറ്റഡ് കുപ്പായത്തിൽ പന്ത് തട്ടാനിറങ്ങിയ റൊണാൾഡോ ന്യൂകാസിലിനെതിരെ രണ്ട് തകർപ്പൻ ഗോളുകളുമായാണ് തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയത്.
-
It had to be him 😍
— Manchester United (@ManUtd) September 11, 2021 " class="align-text-top noRightClick twitterSection" data="
👏 @Cristiano#MUFC | #MUNNEW
">It had to be him 😍
— Manchester United (@ManUtd) September 11, 2021
👏 @Cristiano#MUFC | #MUNNEWIt had to be him 😍
— Manchester United (@ManUtd) September 11, 2021
👏 @Cristiano#MUFC | #MUNNEW
റൊണാൾഡോക്കൊപ്പം ബ്രൂണോ ഫെർണാണ്ടസും, ജസ്സി ലിങ്കാർഡും ഗോൾ നേടിയതോടെ 4-1ന് യുണൈറ്റഡ് ന്യൂകാസിലിനെ പരാജയപ്പെടുത്തി. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് 10 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി യുണൈറ്റഡ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഗോൾ രഹിതമായ ആദ്യ പകുതിക്കൊടുവിൽ ഇഞ്ച്വറി ടൈമിലായിരുന്നു റോണോ ആദ്യത്തെ ഗോൾ നേടിയത്. മേസണ്‍ ഗ്രീന്‍വുഡിന്‍റെ ഷോട്ട് ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോയുടെ അരികിലേക്കെത്തുകയായിരുന്നു. തന്‍റെ മുന്നിലേക്കെത്തിയ പന്തിനെ ഒരു പിഴവുപോലും വരുത്താതെ റൊണാൾഡോ വലക്കുള്ളിലെത്തിച്ചു.
-
𝗧𝗿𝗮𝗱𝗲𝗺𝗮𝗿𝗸 𝗕𝗿𝘂𝗻𝗼 ✔️#MUFC | @B_Fernandes8 pic.twitter.com/YN0vWuhPgV
— Manchester United (@ManUtd) September 11, 2021 " class="align-text-top noRightClick twitterSection" data="
">𝗧𝗿𝗮𝗱𝗲𝗺𝗮𝗿𝗸 𝗕𝗿𝘂𝗻𝗼 ✔️#MUFC | @B_Fernandes8 pic.twitter.com/YN0vWuhPgV
— Manchester United (@ManUtd) September 11, 2021𝗧𝗿𝗮𝗱𝗲𝗺𝗮𝗿𝗸 𝗕𝗿𝘂𝗻𝗼 ✔️#MUFC | @B_Fernandes8 pic.twitter.com/YN0vWuhPgV
— Manchester United (@ManUtd) September 11, 2021
തൊട്ടുപിന്നാലെ ന്യൂകാസിലും തിരിച്ചടിച്ചു. മത്സരത്തിന്‍റെ 56-ാം മിനിട്ടിൽ ജാവിർ മാൻക്യുയിലോയിലൂടെയാണ് ന്യൂകാസിൽ മറുപടി ഗോൾ നേടിയത്. എന്നാൽ ഗോൾ നേട്ടം ആഘോഷിച്ച് തീരുന്നതിന് മുന്നേ തന്നെ റൊണാൾഡോ വീണ്ടും ന്യൂകാസിലിന്‍റെ ഗോൾ വല കുലുക്കി.
62-ാം മിനിട്ടിൽ ലൂക്ക് ഷോയുടെ ത്രൂ പാസ് പിടിച്ചെടുത്ത് റൊണാള്‍ഡോ അനാസായം പന്ത് വലയിലാക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായുള്ള റൊണാള്‍ഡോയുടെ 120-ാം ഗോളായിരുന്നു ഇത്.
-
What a day 🤗
— Manchester United (@ManUtd) September 11, 2021 " class="align-text-top noRightClick twitterSection" data="
What a result 💪
WHAT A TEAM ❤️#MUFC | #MUNNEW
">What a day 🤗
— Manchester United (@ManUtd) September 11, 2021
What a result 💪
WHAT A TEAM ❤️#MUFC | #MUNNEWWhat a day 🤗
— Manchester United (@ManUtd) September 11, 2021
What a result 💪
WHAT A TEAM ❤️#MUFC | #MUNNEW
പോര്‍ച്ചുഗല്‍ ടീമിൽ റൊണാള്‍ഡോയുടെ സഹതാരമായ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു മാഞ്ചസ്റ്ററിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. ബോക്‌സിന് പുറത്തുനിന്ന് പോഗ്ബ നല്‍കിയ പാസില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ലോംഗ് റേഞ്ചര്‍ ഗോളായി മാറുകയായിരുന്നു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ലിങ്കാര്‍ഡ് ഇഞ്ച്വറി ടൈമില്‍ നാലാം ഗോൾ നേടി യുണൈറ്റഡിന്‍റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.
-
📸 12 years and 124 days since we last saw Cristiano Ronaldo score in the #PL, this happens...#MUNNEW pic.twitter.com/ceuvUgBgpR
— Premier League (@premierleague) September 11, 2021 " class="align-text-top noRightClick twitterSection" data="
">📸 12 years and 124 days since we last saw Cristiano Ronaldo score in the #PL, this happens...#MUNNEW pic.twitter.com/ceuvUgBgpR
— Premier League (@premierleague) September 11, 2021📸 12 years and 124 days since we last saw Cristiano Ronaldo score in the #PL, this happens...#MUNNEW pic.twitter.com/ceuvUgBgpR
— Premier League (@premierleague) September 11, 2021
മത്സരത്തില്‍ ഓരോ തവണയും റൊണാള്‍ഡോയുടെ കാലില്‍ പന്തെത്തുമ്പോഴും കൈയടികളോടെയാണ് യുണൈറ്റഡ് ആരാധകര്‍ വരവേറ്റത്. 12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകമായ യുണൈറ്റഡിൽ തിരിച്ചെത്തുന്നത്. യുവന്‍റസില്‍ നിന്നും 20 മില്യൺ യൂറോയ്‌ക്കാണ് (173 കോടി) മാഞ്ചസ്റ്റര്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വർഷത്തേക്കാണ് കരാര്‍.
-
A pair of Portuguese magnificos 😍🇵🇹@B_Fernandes8 x @Cristiano #MUFC | #MUNNEW pic.twitter.com/q38sXkdeq9
— Manchester United (@ManUtd) September 11, 2021 " class="align-text-top noRightClick twitterSection" data="
">A pair of Portuguese magnificos 😍🇵🇹@B_Fernandes8 x @Cristiano #MUFC | #MUNNEW pic.twitter.com/q38sXkdeq9
— Manchester United (@ManUtd) September 11, 2021A pair of Portuguese magnificos 😍🇵🇹@B_Fernandes8 x @Cristiano #MUFC | #MUNNEW pic.twitter.com/q38sXkdeq9
— Manchester United (@ManUtd) September 11, 2021
ALSO READ: കൂട്ടത്തോടെ പിൻമാറി ഇംഗ്ലണ്ട് താരങ്ങൾ ; മലന്‍, ബെയര്‍സ്റ്റോ, വോക്‌സ് എന്നിവർ ഐപിഎല്ലിനുണ്ടാകില്ല
2003ല്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്ററിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബിനൊപ്പം തുടര്‍ന്നു. ഇക്കാലയളവിൽ ക്ലബിനായി 292 മത്സരങ്ങളില്‍ കളിച്ച താരം 118 ഗോളുകള്‍ നേടിയിട്ടുണ്ട്. പിന്നീട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവന്‍റസിലേക്കും താരം ചേക്കേറുകയായിരുന്നു.