മിലാൻ: റമദാൻ കാലത്ത് പലസ്തീൻ ജനതയ്ക്ക് സഹായഹസ്തവുമായി യുവന്‍റസിന്‍റെ പോർച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 1.5 ദശലക്ഷം യൂറോയാണ് റൊണാൾഡോ പലസ്തീനികൾക്ക് വേണ്ടി ചെലവഴിച്ചത്.
ഫുട്ബോളിലെ തകർപ്പൻ പ്രകടനത്തിന് പുറമെ കാരുണ്യപ്രവർത്തനങ്ങൾ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് റൊണാൾഡോ. പാലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി റൊണാൾഡോ നേരത്തെയും എത്തിയിരുന്നു. ഇഫ്താറിന് അവിടുത്തെ ജനതയ്ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് സൂപ്പർ താരം സാമ്പത്തിക സഹായം നല്‍കിയത്. റൊണാൾഡോയുടെ പുണ്യപ്രവർത്തിക്ക് അഭിനന്ദനവുമായി നിരവധി ആരാധകരാണ് രംഗത്ത് വന്നത്. ഇസ്രായേലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അഹമ്മദ് ദവാബ്ഷ എന്ന അഞ്ച് വയസുകാരനെ റയല്‍ മാഡ്രിഡിലേക്ക് റൊണാൾഡോ ക്ഷണിച്ചതും കയ്യടി നേടിയിരുന്നു. 2015ല്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യപ്രവർത്തനം നടത്തുന്ന കായിക താരത്തിന് 'ഡു സംതിംഗ്' ഏർപ്പെടുത്തിയ പുരസ്കാരത്തിന് റൊണാൾഡോ അർഹനായിരുന്നു.