ETV Bharat / sports

ഐ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ഉപേക്ഷിച്ചു; മോഹന്‍ ബഗാന് കിരീടം - ഐ ലീഗ് വാർത്ത

നേരത്തെ കൊവിഡ് 19നെ തുടർന്ന് മാർച്ച് 14-ാം തിയതി മുതല്‍ ഐ ലീഗ് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു

Mohun Bagan news  i league news  covid news  മോഹന്‍ ബഗാന്‍ വാർത്ത  ഐ ലീഗ് വാർത്ത  കൊവിഡ് വാർത്ത
മോഹന്‍ ബഗാന്‍
author img

By

Published : Apr 19, 2020, 4:12 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ പ്രീമിയർ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഐ ലീഗിന്‍റെ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനം. ഇതോടെ മോഹന്‍ ബഗാനെ ലീഗിലെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചു. 16 മല്‍സരങ്ങളില്‍ നിന്നും 39 പോയിന്‍റോടെയാണ് മോഹന്‍ ബഗാന്‍ കിരീടം സ്വന്തമാക്കിയത്. നാല് റൗണ്ടുകളിലായി 28 മത്സരങ്ങളാണ് സീസണില്‍ ഇനി ശേഷിച്ചിരുന്നത്. കൊവിഡ് ബാധയെ തുടർന്ന് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ടൂർണമെന്‍റ് നടത്തുക ഇനി അസാധ്യമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. ഐ ലീഗ് പുനരാരംഭിക്കേണ്ടെന്നു ഐ ലീഗ് പാനല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സീനിയർ വൈസ് പ്രസിഡന്‍റ് സുഭ്രത് ദത്തയോടും ചെയർമാനോടും ശുപാര്‍ശ ചെയ്യുകയായിരുന്നു.

കൊവിഡ് 19-നുമായി ബന്ധപ്പെട്ട് ലീഗിന്‍റെ 2019-20 സീസണില്‍ ഉയർന്നുവരാന്‍ ഇടയുള്ള വിവിധ വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്തു. കൊല്‍ക്കത്തയില്‍ നിന്നുള്ള ക്ലബായ മോഹന്‍ ബഗാന്‍ നേരത്ത ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 14-നാണ് കൊവിഡ് 19നെ തുടർന്ന് ലീഗിലെ മത്സരങ്ങൾ താല്‍ക്കാലികമായി നിർത്തിവെച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.