ETV Bharat / sports

ഫ്ലോയിഡിനായി പ്രതികരിക്കുന്നവരെ അഭിനന്ദിക്കണം: ഫിഫ - infantino news

എത് തരത്തിലുള്ള വേർതിരിവിനും വർണവ വിവേചനത്തിനും കലാപങ്ങൾക്കും ഫിഫ എതിരാണെന്നും പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ

ജോർജ് ഫ്ലോയിഡ് വാർത്ത  ബുണ്ടസ് ലീഗ വാർത്ത  ഫിഫ വാർത്ത  ഇന്‍ഫാന്‍റിനോ വാർത്ത  ജാഡന്‍ സാഞ്ചോ വാർത്ത  george floyd news  bundesliga news  fifa news  infantino news  jadon sancho news
ഫ്ലോയിഡിനായി ഫുട്‌ബോൾ ലോകം
author img

By

Published : Jun 3, 2020, 11:50 AM IST

മിലാന്‍: ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെടുന്നവരെയും ആദരിക്കുന്നവരെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. നേരത്തെ ഫ്ലോയിഡ് സംഭവത്തില്‍ നീതി ആവശ്യപെട്ട ബോറൂസിയ ഡോർട്ട്മുണ്ട് താരം ജാഡന്‍ സാഞ്ചോ സഹതാരം അഷ്‌റഫ് ഹക്കീമി ഉൾപ്പെടെയുള്ളവർക്ക് എതിരെ ജർമന്‍ ഫുട്‌ബോൾ അസോസിയേഷന്‍ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇന്‍ഫാന്‍റിനോയുടെ പ്രതികരണം. ഇരുവരെയും കൂടാതെ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിന്‍റെ താരം മാർക്കസ് തുറാമും ഷാക്കിൾ അമേരിക്കയുടെ മധ്യനിര താരം വെസ്റ്റേണ്‍ മൈക്ക് കെനിയും പ്രതിഷേധം രേഖപ്പെടുത്തിയവരില്‍ ഉൾപ്പെടും.

ഫ്ലോയിഡിന് ആദരം അർപ്പിച്ചും നീതി ആവശ്യപ്പെട്ടും കളിക്കാർ രംഗത്ത് വന്നതിന് എതിരെ ജർമന്‍ ഫുട്‌ബോൾ അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാല്‍ നടപടി ഉണ്ടാകുമെന്നാണ് അസോസിയേഷന്‍ അന്ന് വ്യക്തമാക്കിയത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ഇതിനകം പുനരാരംഭിച്ച ഏക ഫുട്‌ബോൾ ലീഗ് ജർമന്‍ ബുണ്ടസ് ലീഗയാണ്.

മത്സരത്തിനിടെ രാഷ്‌ട്രീയ സന്ദേശങ്ങൾ നല്‍കാന്‍ കായിക താരങ്ങൾ ശ്രമിക്കുമ്പോൾ ഫുട്‌ബോൾ സംഘടനകൾ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഇന്‍ഫാന്‍റിനോ കൂട്ടിച്ചേർത്തു. എത് തരത്തിലുള്ള വേർതിരിവിനും വർണവ വിവേചനത്തിനും കലാപങ്ങൾക്കും നാം എതിരാണ്. ജോർജ് ഫ്ലോയിഡ് സംഭവത്തിന്‍റെ ആഴവും വൈകാരികതയും ഫിഫ പൂർണമായും മനസിലാക്കുന്നു. ഫുട്‌ബോൾ താരങ്ങൾ പ്രതികരിക്കാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് അറിയാമെന്നും ഫിഫ പ്രസ്താവനയിലൂടെ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.