മാന്‍ഡ്രിഡ് : ലാ ലിഗയിൽ റയൽ സോസിഡാഡ് പോയിന്റ് പട്ടികയിൽ തലപ്പത്ത്. പത്താം റൗണ്ടിൽ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ചാണ് സോസിഡാഡിന്റെ മുന്നേറ്റം. മത്സരത്തില്‍ തോൽവിയുടെ വക്കില്‍ നിന്നും അത്ലറ്റികോ സമനില പിടിക്കുകയായിരുന്നു. രണ്ടിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്.
ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായ സോസിഡാഡിന് രണ്ടാം പകുതിയില്‍ സുവാരസിന്റെ ഇരട്ട ഗോളിലൂടെയാണ് അത്ലറ്റികോ മറുപടി നല്‍കിയത്. 61,77 മിനിട്ടുകളിലായിരുന്നു സുവാരസിന്റെ ഗോള്‍ നേട്ടം. സോസിഡാഡിനായി അലക്സാണ്ടർ സർലോത് (7ാം മിനിട്ട്), അലക്സാണ്ടർ ഐസക് (48ാം മിനിട്ട്) എന്നിവര്‍ ലക്ഷ്യം കണ്ടു.
also read: 'മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്തത്'; പ്രശംസയുമായി സന മിര്‍
21 പോയിന്റാണ് സോസിഡാഡിനുള്ളത്. ആറ് വിജയങ്ങളും ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് ടീമിനുള്ളത്. ഒമ്പത് മത്സരങ്ങളിൽ 20 പോയിന്റ് വീതമുള്ള റയൽ മാഡ്രിഡും സെവിയ്യയുമാണ് തുടർ സ്ഥാനങ്ങളിൽ. ഒമ്പത് കളികളിൽ 18 പോയന്റുള്ള അത്ലറ്റികോ നാലാമതാണ്.