ETV Bharat / sports

ലാലിഗയില്‍ തുടര്‍ജയവുമായി റയല്‍

author img

By

Published : Oct 4, 2020, 10:24 PM IST

സീസണില്‍ തുടച്ചയായി മൂന്ന് മത്സരങ്ങളില്‍ ജയിച്ച നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്

റയല്‍ ഒന്നാമത് വാര്‍ത്ത  ലാലിഗയില്‍ റയല്‍ വാര്‍ത്ത  real first news  real in laliga news
റയല്‍

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് തുടര്‍ജയം. എവേ മത്സരത്തില്‍ ലെവാന്‍റയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെടുത്തി. 16ാം മിനിട്ടില്‍ വിനിസിയസ് ജൂനിയറും അധികസമയത്ത് കരീം ബെന്‍സേമയും റയലിനായി ഗോളുകള്‍ നേടി. ലീഗില്‍ റയലിന്‍റെ മൂന്നാമത്തെ തുടര്‍ജയമാണ്. ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാസിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് റയല്‍ സീസണ് തുടക്കമിട്ടത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ റയല്‍ ഗോള്‍ വഴങ്ങിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.