മാഡ്രിഡ്: എല്‍ക്ലാസിക്കോ ജയത്തോടെ ലാലിഗ ടേബിള്‍ ടോപ്പറായി റയല്‍ മാഡ്രിഡ്. ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലായിരുന്നു റയലിന്‍റെ ഇരു ഗോളുകളും. പതിമൂന്നാം മിനിട്ടില്‍ സ്‌പാനിഷ് ഫോര്‍വേഡ് കരീം ബെന്‍സേമയാണ് ആദ്യം വല കുലുക്കിയത്. വലത് വിങ്ങില്‍ നിന്നും ലൂക്കാസ് വാസ്‌ക്വിസ് നല്‍കിയ അസിസ്റ്റ് ഗോള്‍ മുഖത്ത് നിന്നും ബെന്‍സേമ വലയിലെത്തിച്ചു. പതിനഞ്ച് മിനിട്ടിന് ശേഷം ടോണി ക്രൂസ് വീണ്ടും വല കുലുക്കി. ഫ്രീ കിക്കിലൂടെയായിരുന്നു ഗോള്‍. ബാഴ്‌സലോണയുടെ യുറുഗ്വന്‍ സെന്‍റര്‍ ബാക്ക് റൊണാള്‍ഡ് അറൗജോ ബോക്‌സിന് സമീപത്ത് നിന്നും റയലിന്‍റെ വിനിസിയസിനെ ഫൗള്‍ ചെയ്‌തതിനാണ് റഫറി ഫ്രീ കിക്ക് അനുവദിച്ചത്.
ആദ്യ പകുതിക്ക് ശേഷം ഗോള്‍ മടക്കാന്‍ ബാഴ്‌സ നടത്തിയ തുടര്‍ ശ്രമങ്ങള്‍ക്ക് മുന്നില്‍ റയലിന്‍റെ പ്രതിരോധത്തിന് പുറമെ മഴ കൂടി വില്ലനായെത്തി. കനത്ത മഴയില്‍ ബാഴ്‌സയുടെ പാസുകള്‍ പോലും ലക്ഷ്യം കാണാതെ പോയതോടെ മുന്നേറ്റത്തിന്‍റെ മൂര്‍ച്ച കുറഞ്ഞു. ഇതിനിടെ ഓസ്‌കാര്‍ മിന്‍ഗ്വെസയിലൂടെ ബാഴ്‌സ ആശ്വാസ ഗോള്‍ കണ്ടെത്തി. അറുപതാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഇടത് വിങ്ങില്‍ സൂപ്പര്‍ ഫോര്‍വേഡ് മെസി അപകടകാരിയായി അവതരിച്ചു. മെസി നീട്ടി നല്‍കിയ പാസിലൂടെയാണ് ഗോളവസരത്തിന് തുടക്കമായത്. മെസിയുടെ കാലില്‍ നിന്നും ബോക്‌സിലേക്ക് എത്തിയ പന്ത് വിങ്ങര്‍ ജോഡ്രി ആല്‍ബയുടെ അസിസ്റ്റിലൂടെ ഓസ്‌കാര്‍ വലയിലെത്തിച്ചു.
നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ കാസിമിറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. തുടര്‍ന്ന് ലീഗിലെ നിലവിലെ ചാമ്പ്യന്‍മാര്‍ പത്ത് പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ലയണല്‍ മെസിക്ക് ഗോളടിക്കാന്‍ സാധിക്കാത്ത ഏഴാമത്തെ എല്‍ക്ലാസിക്കോയാണ് കഴിഞ്ഞ് പോയതെന്ന പ്രത്യേകതയും ആല്‍ഫ്രഡോ ഡിസ്റ്റഫാനോക്കുണ്ട്. സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ചെറിയ വേദിയായ ആല്‍ഫ്രഡോ ഡിസ്റ്റെഫാനോയിലാണ് ഇത്തവണ എല്‍ക്ലാസിക്കോ നടന്നത്.
കൂടുതല്‍ വായനക്ക്: ബര്‍ണാബ്യൂ അത്‌ഭുതങ്ങള്‍ നിറക്കുന്നു: എല്‍ക്ലാസിക്കോ കുഞ്ഞന്‍ തട്ടകത്തില്‍
ലീഗില്‍ ടേബിള്‍ ടോപ്പറായ റയല്‍മാഡ്രിഡ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന് ഒപ്പത്തിനൊപ്പമാണ്. ഇരു ടീമുകള്‍ക്കും 66 പോയിന്‍റ് വീതമാണുള്ളത്. ഒരു പോയിന്‍റ് വ്യത്യാസത്തില്‍ തൊട്ടുതാഴെയാണ് ബാഴ്‌സലോണയുടെ സ്ഥാനം. മൂന്ന് ടീമുകളും ഇത്തവണ ശക്തമായ കിരീട പോരാട്ടമാണ് നടത്തുന്നത്.
-
🤩 Rise and shine, #RMFans! 🤩#ElClásico pic.twitter.com/4KICPVEftz
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) April 11, 2021 " class="align-text-top noRightClick twitterSection" data="
">🤩 Rise and shine, #RMFans! 🤩#ElClásico pic.twitter.com/4KICPVEftz
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) April 11, 2021🤩 Rise and shine, #RMFans! 🤩#ElClásico pic.twitter.com/4KICPVEftz
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) April 11, 2021