ETV Bharat / sports

ബാഴ്‌സലോണ വീണ്ടും സജീവമായതില്‍ സന്തോഷം പങ്കുവെച്ച്‌ രവി ശാസ്ത്രി

ആഗോള തലത്തില്‍ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിച്ചെങ്കിലും ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇതുവരെ തുടക്കമായിട്ടില്ല. ബിസിസിഐ ക്രിക്കറ്റ് താരങ്ങളുടെ പരിശീലന പരിപാടികളും പുനരാരംഭിച്ചിട്ടില്ല

മെസി വാര്‍ത്ത രവി ശാസ്ത്രി വാര്‍ത്ത messi news ravi shastri news
ബാഴ്‌സലോണ
author img

By

Published : Jun 14, 2020, 6:05 PM IST

മുംബൈ: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ തിരിച്ച് വരവില്‍ സന്തോഷിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. കൊവിഡ് 19 കാരണം കഴിഞ്ഞ 100 ദിവസമായി നിര്‍ത്തിവെച്ച ലാലിഗ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ലിഗീല്‍ റിയല്‍ മല്ലോര്‍ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ ബാഴ്‌സ ഏകപക്ഷീയമായ നാല് ഗോളുകളുടെ ആധികാരിക ജയം സ്വന്തമാക്കി. ഈ പശ്ചാത്തലത്തിലാണ് രവിശാസ്ത്രിയുടെ ട്വീറ്റ്. മെസിയുടെ ചിത്രം ഉള്‍പ്പെടെയാണ് ശാസ്ത്രിയുടെ ട്വീറ്റ്.

കഴിഞ്ഞ ആഴ്ച മെസിയുടെ വലത് കാല്‍മുട്ടിന് പരിക്കേറ്റെങ്കിലും മല്ലോര്‍ക്കെതിരായ മത്സരത്തില്‍ അതിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല. മെസി മല്ലോര്‍ക്കയുടെ പ്രതിരോധത്തെ ഭേദിച്ച് മുന്നേറി. രണ്ടാം മിനിട്ടില്‍ ആര്‍ടുറോ വിദാല്‍ ബാഴ്‌സക്കായി ആദ്യം വല കുലുക്കി. 37-ാം മിനിട്ടില്‍ ബ്രാത്ത് വെയിറ്റും 79-ാം മിനിട്ടില്‍ ജോര്‍ദി ആല്‍ബയും ഗോളടിച്ചപ്പോള്‍ അധിക സമയത്തായിരുന്നു മെസിയുടെ ഗോള്‍.

ആഗോള തലത്തില്‍ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിച്ചെങ്കിലും ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇതേവരെ തുടക്കമായിട്ടില്ല. ബിസിസിഐ ക്രിക്കറ്റ് താരങ്ങളുടെ പരിശീലന പരിപാടികളും പുനരാരംഭിച്ചിട്ടില്ല. ജൂലൈ എട്ടിന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.