ETV Bharat / sports

പ്രീമിയര്‍ ലീഗ്; ഷെഫീല്‍ഡ് യുണൈറ്റഡിനെ തളച്ച് വെസ്റ്റ് ഹാം - epl today news

സെബാസ്റ്റ്യന്‍ ഹാളറിലൂടെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഷെഫീല്‍ഡ് യുണൈറ്റഡിന് എതിരെ വെസ്റ്റ് ഹാം ജയം സ്വന്തമാക്കിയത്

ഇപിഎല്ലില്‍ ഇന്ന് വാര്‍ത്ത  വെസ്റ്റ് ഹാമിന് ജയം വാര്‍ത്ത  epl today news  west ham win news
വെസ്റ്റ് ഹാം
author img

By

Published : Nov 22, 2020, 10:44 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ജയം സ്വന്തമാക്കിയ വെസ്റ്റ് ഹാം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റ് ഹാമിന്‍റെ ജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലെ 56ാം മിനിട്ടില്‍ മുന്നേറ്റ താരം സെബാസ്റ്റ്യന്‍ ഹാളറാണ് വെസ്റ്റ്ഹാമിന്‍റെ വിജയ ഗോള്‍ സ്വന്തമാക്കിയത്.

ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എവര്‍ട്ടണ്‍ പരാജയപ്പെടുത്തി. ലീഗില്‍ വമ്പന്‍ പോരാട്ടമാണ് ഇനി ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ പുലര്‍ച്ചെ 12.45ന് ലെസ്റ്റര്‍ സിറ്റിയെ നേരിടും.

ലീഗില്‍ പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാമിന് മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ഹോട്ട്സ്‌ഫറിന്‍റെ ജയം. കൃത്യമായ ആസൂത്രണത്തോടെ ടീമിനെ പുറത്തിറക്കിയ പരിശീലകന്‍ മൗറിന്യോക്ക് മുന്നില്‍ സിറ്റിക്ക് താളം കണ്ടെത്താന്‍ സാധിച്ചില്ല. മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ മുന്നേറ്റ താരം സണ്‍ ഹ്യൂമിനാണ് ടോട്ടന്‍ഹാമിന് വേണ്ടി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ 65ാം മിനിട്ടില്‍ ലോ സെല്‍സോ രണ്ടാമതും സിറ്റിയുടെ വല കുലുക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.