ETV Bharat / sports

പ്രീമിയര്‍ ലീഗ്: യുണൈറ്റഡ്, ലെസ്റ്റര്‍ പോരാട്ടം സമനിലയില്‍

രണ്ടാം പകുതിയിലെ 85ാം മിനിട്ടിലാണ് യുണൈറ്റഡിന്‍റെ പ്രതിരോധ താരം അലക്‌സ് ടുവാന്‍സേബി ലെസ്റ്റര്‍ സിറ്റിക്ക് ഒരു ഗോള്‍ ദാനമായി നല്‍കിയത്

യുണൈറ്റഡിന് സമനില വാര്‍ത്ത  പ്രീമിയര്‍ ലീഗില്‍ സമനില വാര്‍ത്ത  draw for united news  draw in premier league news
റാഷ്‌ഫോര്‍ഡ്
author img

By

Published : Dec 26, 2020, 8:43 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം സമനിലയില്‍. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ അടിച്ച് പിരിഞ്ഞു. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ അക്‌സല്‍ ടുവാന്‍സേബിയുടെ ഓണ്‍ ഗോളിലൂടെയാണ് ലെസ്റ്റര്‍ സമനില പിടിച്ചത്.

  • A great game at King Power Stadium ends in a draw 🤝

    Full-time sponsored by @ParimatchUK ⏱️

    — Leicester City (@LCFC) December 26, 2020 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ 23ാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും 79ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും യുണൈറ്റഡിന് വേണ്ടി വല കുലുക്കി. പിന്നാലെ 31ാം മിനിട്ടില്‍ ഹാര്‍വി ബേണ്‍സ് ലെസ്റ്ററിന് വേണ്ടി ആദ്യ പകുതിയില്‍ ഗോള്‍ സ്വന്തമാക്കി.

ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലെസ്റ്റര്‍. 15 മത്സരങ്ങളില്‍ നിന്നും ഒമ്പത് ജയവും ഒരു സമനിലയുമുള്ള ലെസ്റ്ററിന് 28 പോയിന്‍റാണുള്ളത്. 27 പോയിന്‍റുള്ള യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.