ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ആഴ്‌സണലിനെ സമനിലയില്‍ തളച്ച് ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ മുന്നേറ്റം. ആഴ്‌സണലിന്‍റെ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയിലെ 45-ാം മിനുട്ടില്‍ മാര്‍ട്ടിനെല്ലിയുടെ ഗോളിലൂടെ ആതിഥേയർ ലീഡ് പിടിച്ചു.
-
⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️
— Arsenal (@Arsenal) January 18, 2020 " class="align-text-top noRightClick twitterSection" data="
Goal number nine of the season for Gabriel Martinelli! 👏 pic.twitter.com/sxSyu9AUfn
">⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️
— Arsenal (@Arsenal) January 18, 2020
Goal number nine of the season for Gabriel Martinelli! 👏 pic.twitter.com/sxSyu9AUfn⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️
— Arsenal (@Arsenal) January 18, 2020
Goal number nine of the season for Gabriel Martinelli! 👏 pic.twitter.com/sxSyu9AUfn
രണ്ടാം പകുതിയില്‍ ലീഡ് ഉയർത്താനായി ഗണ്ണേഴ്‌സ് ആക്രമിച്ചു കളിച്ചു. എന്നാല്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഏഴ് മിനുട്ട് മാത്രം ശേഷിക്കെ മധ്യനിര താരം ജോണ്‍ ഫ്‌ലെക്കിലൂടെ ഷെഫീല്‍ഡ് സമനില പിടിച്ചു. നേരത്തെ സ്കോർ ചെയ്യാനുള്ള അവസരം ഷെഫീൽഡ് യുണൈറ്റഡിന്‍റെ ഒലി മക്ബർണിക്ക് നഷ്‌ടമായത് കാരണം സന്ദർശകർക്ക് ജയിക്കാനുള്ള അവസരം നഷ്‌ടമായി. സമനിലയോടെ പോയിന്‍റ് പട്ടികയില്‍ നേരത്തെ ആറാം സ്ഥാനത്തുണ്ടായിരുന്ന ഷെഫീല്‍ഡ് ഇപ്പോൾ എഴാം സ്ഥാനത്തേക്ക് താഴ്‌ത്തപെട്ടു. അതേസമയം ആഴ്‌സണല്‍ 29 പോയിന്‍റുമായി 10-ാം സ്ഥനത്ത് തുടരുകയാണ്.
-
Sensational from John Fleck 🧙♂️ pic.twitter.com/qlhN0pXgyh
— Sheffield United (@SheffieldUnited) January 18, 2020 " class="align-text-top noRightClick twitterSection" data="
">Sensational from John Fleck 🧙♂️ pic.twitter.com/qlhN0pXgyh
— Sheffield United (@SheffieldUnited) January 18, 2020Sensational from John Fleck 🧙♂️ pic.twitter.com/qlhN0pXgyh
— Sheffield United (@SheffieldUnited) January 18, 2020
പുതിയ പരിശീലകന്‍ അര്‍ട്ടേറ്റയ്ക്ക് കീഴില്‍ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് എതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജയിച്ച ശേഷം ആഴ്‌സണല്‍ ഇതേവരെ പരാജയം അറിഞ്ഞിട്ടില്ല. ഗണ്ണേഴ്‌സ് ലീഗിലെ അടുത്ത മത്സരത്തില്‍ ചെല്‍സിയെ നേരിടും. അതേസമയം ലീഗില്‍ ഇത്തവണ മികച്ച ഫോമിലുള്ള ഷെഫീല്‍ഡിന് അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റിയാണ് എതിരാളി. ജനുവരി 22നാണ് രണ്ട് മത്സരങ്ങളും.