ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോട്ടനം ഹോട്‌സ്‌പറിനെതിരെ അത്യുജ്വല വിജയം. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് വഴങ്ങിയ നാണംകെട്ട തോൽവിക്ക് പകരമൊന്നോണം 3-0 ന്‍റെ ഉജ്വല വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. സൂപ്പർ താരം റൊണാൾഡോയാണ് ഗോളടിച്ചും, ഗോളടിപ്പിച്ചും യുണൈറ്റഡിന്‍റെ വിജയപാത തെളിച്ചത്.
-
Bouncing back with a big 𝐖.
— Manchester United (@ManUtd) October 30, 2021 " class="align-text-top noRightClick twitterSection" data="
Up the Reds! 🔴#MUFC | #TOTMUN
">Bouncing back with a big 𝐖.
— Manchester United (@ManUtd) October 30, 2021
Up the Reds! 🔴#MUFC | #TOTMUNBouncing back with a big 𝐖.
— Manchester United (@ManUtd) October 30, 2021
Up the Reds! 🔴#MUFC | #TOTMUN
39-ാം മിനിട്ടിലാണ് ഹോട്‌സ്‌പറിന്‍റെ നെഞ്ച് തകർത്തുകൊണ്ട് റൊണാൾഡോ ആദ്യ ഗോൾ സ്വന്തമാക്കിയത്. 64-ാം മിനിട്ടിൽ എഡിൻസൻ കവാനി രണ്ടാം ഗോളും നേടി. റൊണാൾഡോയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. തുടർന്ന് 86-ാം മിനിട്ടിൽ യുവതാരം റാഷ്‌ഫോഡ് മൂന്നാം ഗോളോടെ പട്ടിക പൂർത്തിയാക്കി.
-
The build-up. The assist. The finish. 🤤#MUFC | @ECavaniOfficial pic.twitter.com/a0zrMXHHaS
— Manchester United (@ManUtd) October 31, 2021 " class="align-text-top noRightClick twitterSection" data="
">The build-up. The assist. The finish. 🤤#MUFC | @ECavaniOfficial pic.twitter.com/a0zrMXHHaS
— Manchester United (@ManUtd) October 31, 2021The build-up. The assist. The finish. 🤤#MUFC | @ECavaniOfficial pic.twitter.com/a0zrMXHHaS
— Manchester United (@ManUtd) October 31, 2021
ALSO READ : ക്രിസ്റ്റ്യൻ എറിക്‌സണ് ഇറ്റലിയിൽ കളിക്കുന്നതിന് വിലക്ക്
സെപ്‌റ്റംബർ 19ന് ശേഷം ലീഗിൽ യുണൈറ്റഡിന്‍റെ ആദ്യ വിജയമാണിത്. ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. 15 പോയിന്‍റുമായി സ്പർസ് എട്ടാമതാണ്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് 5-0 നായിരുന്നു യുണൈറ്റഡ് തോൽവി വഴങ്ങിയത്.
-
Out of this world 🚀#MUFC | @Cristiano pic.twitter.com/SDpdo72iXl
— Manchester United (@ManUtd) October 30, 2021 " class="align-text-top noRightClick twitterSection" data="
">Out of this world 🚀#MUFC | @Cristiano pic.twitter.com/SDpdo72iXl
— Manchester United (@ManUtd) October 30, 2021Out of this world 🚀#MUFC | @Cristiano pic.twitter.com/SDpdo72iXl
— Manchester United (@ManUtd) October 30, 2021