ETV Bharat / sports

പ്രീമിയർ ലീഗിൽ വമ്പൻമാർ മുന്നോട്ട് ; സിറ്റി ചെൽസി ടീമുകൾക്ക് ജയം - ചെൽസി

സിറ്റി കാർഡിഫ് സിറ്റിയെയും ചെൽസി ബ്രെറ്റനെയും തോൽപ്പിച്ചപ്പോൾ പുതിയ സ്റ്റേഡിയത്തിൽ ജയത്തോടെ തുടങ്ങാൻ ടോട്ടനത്തിനുമായി.

മാഞ്ചസ്റ്റർ സിറ്റി
author img

By

Published : Apr 4, 2019, 1:36 PM IST

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. റെലഗേഷൻ ഭീഷണി നേരിടുന്ന കാർഡിഫ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. ആറാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്നെയും 44-ാം മിനിറ്റിൽ ലെറോയ് സാനെയുമാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ജയത്തോടെ ലിവർപൂളിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്താനും പെപ് ഗ്വാർഡിയോളയുടെ ടീമിനായി.

മറ്റൊരു മത്സരത്തിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രൈറ്റനെ തോൽപ്പിച്ച് അഞ്ചാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനോട് തോറ്റതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായത്. ചെൽസിക്കായി 30-ാം മിനിറ്റിൽ ഒലിവർ ജിറൂഡ് 60-ാം മിനിറ്റിൽ ഹസാർഡ് 63-ാം മിനിറ്റിൽ ലോഫ്ടസ് ചീക്ക് എന്നിവരാണ് ഗോൾ നേടിയത്.

പുതിയ വൈറ്റ് ഹാർട്ട് ലൈൻ സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ ടോട്ടനത്തിന് ജയത്തോടെ തുടങ്ങാനായി. ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടോട്ടനം തോൽപ്പിച്ചത്. 55-ാം മിനിറ്റിൽ സൺ ഹിയോങും 80-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണുമാണ് ഗോൾ നേടിയത്.

ചെൽസി ടോട്ടനം ടീമുകൾ ജയിച്ചതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള പോരാട്ടം കനത്തു. എല്ലാ ടീമും 32 കളികൾ പൂർത്തിയാക്കിയപ്പോൾ 80 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തും 79 പോയിന്‍റുമായി ലിവർപൂൾ രണ്ടാമതും തുടുമ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആഴ്സണൽ, ടോട്ടനം, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾ വിയർപ്പൊഴുക്കുകയാണ്.

Intro:Body:

EPL

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.