ETV Bharat / sports

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെ ഗോള്‍ മഴയില്‍ മുക്കി ലിവര്‍പൂള്‍ ; സലായ്‌ക്ക് ഹാട്രിക്ക് - മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോർഡില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീമായ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയം പിടിച്ചത്.

premier league  liverpool  manchester united  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  mohamed salah  ലിവര്‍പൂള്‍  മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്  മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്
പ്രീമിയര്‍ ലീഗ്: സലായ്‌ക്ക് ഹാട്രിക്ക്; യുണൈറ്റഡിനെ ഗോള്‍ മഴയില്‍ മുക്കി ലിവര്‍പൂള്‍
author img

By

Published : Oct 25, 2021, 8:21 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍ മഴയില്‍ മുക്കി ലിവര്‍പൂള്‍. മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോർഡില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീമായ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയം പിടിച്ചത്. സൂപ്പർതാരം മുഹമ്മദ് സലാ ഹാട്രിക്ക് നേടിയപ്പോള്‍ നബി കെയ്റ്റ, ഡീഗോ ജോട്ട എന്നിവരും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു.

മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ നബി കെയ്റ്റയാണ് ലിവര്‍പൂളിന്‍റെ ഗോള്‍ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് 13ാം മിനിട്ടില്‍ ജോട്ടയും ലക്ഷ്യം കണ്ടു. 38, 45+5, 50 മിനിട്ടുകളിലാണ് സലായുടെ ഹാട്രിക് നേട്ടം. ലിവര്‍പൂളിനായി തുടര്‍ച്ചയായ പത്താം മത്സരത്തിലാണ് സലാ ഗോള്‍വല ചലിപ്പിക്കുന്നത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ആഫ്രിക്കന്‍ താരമെന്ന നേട്ടവും സലാ സ്വന്തമാക്കി.

60ാം മിനിട്ടില്‍ പോൾ പോഗ്ബ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് യുണൈറ്റഡ് മത്സരം പൂർത്തിയാക്കിയത്. കെയ്റ്റയെ അപകടകരമായി നേരിട്ടതിന് വാര്‍ പരിശോധനയിലൂടെയാണ് റഫറി പോഗ്‌ബയ്‌ക്ക് പുറത്തേക്ക് വിരല്‍ ചൂണ്ടിയത്.

ലീഗിലെ മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രെന്‍റ്‌ഫോർഡിനെ തോൽപ്പിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനം ഹോട്‍സ്പറിനെയും കീഴടക്കി.

വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളില്‍ ആറ് വിജയങ്ങളോടെ 21 പോയിന്‍റാണ് ടീമിനുള്ളത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 22 പോയിന്‍റുമായി ചെൽസിയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഒമ്പത് മത്സരങ്ങളില്‍ 17 പോയിന്‍റുള്ള വെസ്റ്റ് ഹാം നാലാം സ്ഥാനത്താണ്. 14 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.